ഇന്ത്യൻ ഓയിൽ കോർപറേഷനിൽ നിരവധി ഒഴിവുകൾ.. മെയ്‌ 6 വരെ അപേക്ഷിക്കാം....

Info Payangadi

ഇന്ത്യൻ ഓയിൽ കോർപറേഷനിൽ അസിസ്റ്റന്റ് ഓഫീസർ, ഗ്രാജുവേറ്റ് എൻജിനീയർ എന്നീ തസ്തികളിലേക്ക് തൊഴിൽ അവസരം. അപേക്ഷകൾ ഓൺലൈനായി അയക്കാവുന്നതാണ്. 

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയ്യതി :- മെയ് 6

ഗേറ്റ് -2020 സ്കോർ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 

അസിസ്റ്റന്റ് ഓഫീസർ 

ഫിനാൻസ് വിഭാഗത്തിലാണ് ഒഴിവ്.

യോഗ്യത :-

* കുറഞ്ഞത് 55% മാർക്കോടെ (എസ്. സി / എസ്. ടി / ഭിന്നശേഷിക്കാർക്ക് 50% മാർക്ക്‌ ) ബിരുദവും. 
*സി.എ ഇന്റർമീഡിയറ്റ് / സി.എം.എ ഇന്റർമീഡിയറ്റ് തത്തുല്യ ജയം. 
*മൂന്ന് വർഷം പ്രവർത്തി പരിചയം ആവശ്യമാണ്‌. 

ഗ്രാജുവേറ്റ് എൻജിനീയർ 

*എൻജിനീയർ, ഗ്രാജുവേറ്റ് അപ്രന്റീസ് എൻജിനീയർ എന്നീ തസ്തികളിലാണ് അവസരം. 

*സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, കെമിക്കൽ വിഭാഗങ്ങളിലെ ഒഴിവിലേക്ക് അതിന്റെയായ ബന്ധപ്പെട്ട വിഭാഗങ്ങളിൽ എൻജിനീയറിങ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.

അപേക്ഷകൾ അയക്കുവാനും കൂടുതൽ വിവരങ്ങൾ അറിയുവാനും  www.iocl.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. 

Advertise Here

Post a Comment

Previous Post Next Post