പത്താം ക്ലാസ്/ഉയർന്ന യോഗ്യതയുള്ളവർക്ക് സോഫ്റ്റ്‌വെയർ ടെക്നോളജി പാർക്കിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം

Info Payangadi
കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള സോഫ്റ്റ്‌വെയർ ടെക്നോളജി പാർക്ക്സ് ഓഫ് ഇന്ത്യയിൽ 19 ഒഴിവുകളുണ്ട്.
ഇതിൽ അഞ്ച് ഒഴിവുകളിൽ നേരിട്ടാണ് നിയമനം. മറ്റ് ഒഴിവുകൾ സ്ഥലംമാറ്റം വഴിയോ നേരിട്ടോ ആകാം. കേരളത്തിലും ഒരൊഴിവുണ്ട്.

തസ്‌തികയുടെ പേര്
 മെമ്പർ ടെക്‌നിക്കൽ സപ്പോർട്ട് സ്റ്റാഫ്

ഒഴിവുകളുടെ എണ്ണം
 01 ( ജനറൽ -1 )
തിരുവനന്തപുരത്താണ് ഒഴിവ്.
നേരിട്ടുള്ള നിയമനമാണ്.
യോഗ്യത : പത്താം ക്ലാസ് , ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / മെക്കാനിക്കൽ / ഐ.ടി / തത്തുല്യം എന്നിവയിൽ ഐ.ടി.ഐ , എൻ.ടി.സി/ എൻ.എ.സി അല്ലെങ്കിൽ ശാസ്ത്രത്തിൽ പ്ലസ്ടു അല്ലെങ്കിൽ ഡി.ഒ.ഇ.എ.സി.സി.ഒ ലെവൽ സർട്ടിഫിക്കറ്റ്.
പ്രായപരിധി : 30 വയസ്സ് (നിയമാനുസൃത വയസ്സിളവുണ്ടാകും).

തസ്‌തികയുടെ പേര് : മൾട്ടി ടാസ്കിങ് സ്റ്റാഫ്

ഒഴിവുകളുടെ എണ്ണം
 04 ( ഒ.ബി.സി – 2 , ജനറൽ – 2 )
ഹൈദരാബാദിലും ബെംഗളൂരുവിലുമായി രണ്ടുവീതം ഒഴിവുകളാണുള്ളത്.
നേരിട്ടുള്ള നിയമനമാണ്.
യോഗ്യത : ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് , ഡി.ടി.പി.യിൽ പരിചയം , കംപ്യൂട്ടർ / ഫോട്ടോകോപ്പി മെഷീൻ തുടങ്ങിയവയിലെ പരിചയം.
പ്രായപരിധി : 30 വയസ്സ് ( നിയമാനുസൃത വയസ്സിളവുണ്ടാകും).
അപേക്ഷാഫീസ് : 300 രൂപ.
ഓൺലൈനായി ഫീസടയ്ക്കാം. വനിതകൾ , ഭിന്നശേഷിക്കാർ , എസ്.സി , എസ്.ടി വിഭാഗക്കാർ എന്നിവർ ഫീസടയ്ക്കേണ്ടതില്ല.

അപേക്ഷ സമർപ്പിക്കേണ്ട വിധം

www.blr.stpi.in എന്ന വെബ്സൈറ്റിൽനിന്ന് വിശദവിവരങ്ങളും അപേക്ഷാഫോറവും ലഭിക്കും. പൂരിപ്പിച്ച അപേക്ഷാഫോറവും ആവശ്യമായ രേഖകളും

Administrative Officer ,
Software Technology Parks of India ,
No.76 & 77 , 6th Floor , Cyber Park ,
Elec tronics City , Hosur Road ,
Bengaluru – 560100
എന്ന വിലാസത്തിൽ അയയ്ക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 20
Advertise Here

Post a Comment

Previous Post Next Post