നൈനിറ്റാള്‍ ബാങ്കില്‍ ഒഴിവ്.

Info Payangadi


 ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍ ബാങ്കില്‍ ക്ലര്‍ക്, പ്രൊബേഷണറി ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 155 ഒഴിവുണ്ട്. ഓണ്‍ലൈനിലൂടെ അപേക്ഷിക്കണം. 


ക്ലര്‍ക് 80 ഒഴിവാണുള്ളത്. കുറഞ്ഞത് 45 ശതമാനം മാര്‍ക്കോടെ റെഗുലര്‍ ബിരുദം/ബിരുദാനന്തര ബിരുദം. കംപ്യൂട്ടര്‍ ഓപറേഷന്‍ അറിയണം. ബന്ധപ്പെട്ട മേഖലകളില്‍ തൊഴില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായം 21-28.

 

പ്രൊബേഷണറി ഓഫീസര്‍ 75 ഒഴിവുണ്ട്. കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ റെഗുലര്‍ ബിരുദം/ബിരുദാനന്തര ബിരുദം. കംപ്യൂട്ടര്‍ ഓപറേഷന്‍ അറിയണം. ബന്ധപ്പെട്ട മേഖലകളില്‍ തൊഴില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായം 21-30. 2019 ജൂലൈ 31 നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.


www.ninitalbank.co.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്തംബര്‍ 15.

Advertise Here

Post a Comment

Previous Post Next Post