ഓയില്‍ ആന്‍ഡ് നാച്യുറല്‍ ഗ്യാസ് കോര്‍പറേഷനില്‍ (ഒഎന്‍ജിസി) ട്രേഡ്, ടെക്നീഷ്യന് അപ്രന്റിസ് ആകാന്‍ അവസരം. നോര്‍ത്തേണ്‍, മുംബൈ, വെസ്റ്റേണ്‍, ഈസ്റ്റേണ്‍, സതേണ്‍, സെന്‍ട്രല്‍ സെക്ടറുകളിലെ 21 വര്‍ക് സെന്ററുകളിലായി 4182 ഒഴിവാണുള്ളത്. മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന ലിസ്റില്നിന്നാണ് തെരഞ്ഞെടുപ്പ്.
ഓണ്‍ലൈനായി അപേക്ഷിക്കണം. അക്കൗണ്ടന്റ്, അസിസ്റ്റന്റ്(ഹ്യുമണ്‍ റിസോഴ്സ്), സെക്രട്ടേറിയല്‍ അസിസ്റ്റന്റ്, കംപ്യൂട്ടര്‍ ഓപറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഡ്രോട്സ്മാന്‍(സിവില്‍), ഇലക്ട്രീഷ്യന്, ഇലക്ട്രോണിക്സ് മെക്കാനിക്, ഫിറ്റര്‍, ഇന്‍സ്ട്രുമെന്റ് മെക്കാനിക്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്നോളജി സിസ്റ്റം മെയിന്റനന്‍സ് , ലബോറട്ടറി അസിസ്റ്റന്റ് ( കെമിക്കല്‍ പ്ലാന്റ് ), ലൈബ്രറി അസിസ്റ്റന്റ് , മെഷീനിസ്റ്റ് , മെക്കാനിക് ( മോട്ടോര്‍ വെഹിക്കിള്‍ ), മെക്കാനിക് ഡീസല്‍ , റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ് മെക്കാനിക് , പ്ലംബര്‍ , സര്‍വേയര്‍ , വെല്‍ഡര്‍ , സിവില്‍ , കംപ്യൂട്ടര്‍ സയന്‍സ് , ഇലക്ട്രിക്കല്‍ , ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷ ന് , ഇലക്ട്രോണിക്സ് , മെക്കാനിക്കല്‍ വിഭാഗങ്ങളിലാണ് ഒഴിവ് . ബന്ധപ്പെട്ട വിഷയങ്ങളി ല്‍ ബിരുദം , ഡിപ്ലോമ , ഐടിഐ എന്നിവയുള്ളവ ര്‍ക്ക് അപേക്ഷിക്കാം . വിശദവിവരത്തിനും അപേക്ഷിക്കാനും www.ongcindia.com. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ആഗസ്ത് 17.
Post a Comment