രാഹുൽ ഗാന്ധി എംപി ഇന്ന് കേരളത്തിലെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുൽ എത്തുന്നത്. ഔദ്യോഗിക യോഗങ്ങളില്‍ നേരിട്ട് പങ്കെടുക്കുകയാണ് ലക്ഷ്യം. ഇന്ന് രാവിലെ 11.30 രാഹുൽ കരിപ്പൂരിൽ വിമാനമിറങ്ങും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും രാഹുൽ പാരിപാടികളിൽ പങ്കെടുക്കുന്നതെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചിരുന്നു. അതേസമയം ആള്‍ക്കൂട്ടമുണ്ടാകുന്ന പരിപാടികളിലൊന്നും രാഹുല്‍ പങ്കെടുക്കില്ല. ഔദ്യോഗിക പരിപാടികള്‍ മാത്രമാകും ഈ ദിവസങ്ങളില്‍ ഉണ്ടാകുക.
Post a Comment