ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വിവിധ തസ്തികകളില്‍ 44 ഒഴിവുകളിലേക്ക് യുപിഎസ്സി അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഫോര്‍മാന്‍, സ്‌പെഷ്യലിസ്റ്റ് ഗ്രേഡ് അസിസ്റ്റന്റ് പ്രൊഫസര്‍ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുള്ളത്. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. കൂടുതല്‍ വിവരങ്ങള്‍ക്കായി യു.പി.എസ്.സിയുടെ http://upsc.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ഫോര്‍മാന്‍ (കേന്ദ്ര പ്രതിരോധ വകുപ്പ്)- 5 ഒഴിവുകള്‍, സീനിയര്‍ സയന്റിഫിക് അസിസ്റ്റന്റ് (ഇലക്‌ട്രോണിക്‌സ്)- 5, സീനിയര്‍ സയന്റിഫിക് അസിസ്റ്റന്റ് (മെറ്റലര്‍ജി)-1, സ്‌പെഷ്യല്‍ അസിസ്റ്റന്റ് പ്രൊഫസര്‍-33 എന്നിങ്ങനെയാണ് ഒഴിവുകള്‍.ബി.ഇ/ ബിടെക്, എം.ബി.ബി.എസ്, പിജി/ ഡിപ്ലോമ എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഓരോ തസ്തികയ്ക്കും വേണ്ട വിദ്യാഭ്യാസ യോഗ്യത വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 29.
ഹാര്‍ഡ് കോപ്പികള്‍ അയക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 30 ആണ്.
Post a Comment