ഇന്നലെ അര്‍ധരാത്രി പുതുച്ചേരി തീരം തൊട്ട നിവാര്‍ ചുഴലിക്കാറ്റിന്റെ വേഗം കുറഞ്ഞു. 145 കിലോ മീറ്റര്‍ വേഗതയിലാണ് തീരം തൊട്ടതെങ്കില്‍ ഇപ്പോള്‍ 100-110 കിലോമീറ്റര്‍ വേഗതയുള്ള കൊടുങ്കാറ്റായി മാറിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഇന്ത്യയില്‍ അനുഭവപ്പെടുന്ന ഏഴ് പ്രധാന ചുഴലിക്കാറ്റുകളില്‍ ഏറ്റവും വലിയ അഞ്ചാമത്തേതാണ് ഇപ്പോള്‍ വീശുന്ന നിവാര്‍. 1.45 ലക്ഷം പേരെയാണ് തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലായി മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. കനത്ത മഴ തുടരുന്നതിനാല്‍ തമിഴ്‌നാട്ടിലെ മിക്ക ജില്ലകളിലും ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ വിമാനത്താവളവും മെട്രോ സര്‍വീസും അടച്ചു. ട്രെയിന്‍ സര്‍വീസുകളും വെട്ടിക്കുറച്ചിട്ടുണ്ട്.
Post a Comment