കണ്ണൂരിൽ ആരോഗ്യ വകുപ്പിൽ താൽക്കാലിക നിയമനം.

Info Payangadi

 


കണ്ണൂർ : ജില്ലയിലെ ആരോഗ്യ വകുപ്പ് സ്ഥാപനങ്ങള്‍ക്കു കീഴില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് ടെലിഫോണിക് ഇന്റര്‍വ്യു നടത്തുന്നു. ജില്ലയിലെ സ്ഥിര താമസക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. പ്ലസ് ടു സയന്‍സ് /തത്തുല്യം, ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ്, കേരള പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത.


പ്രായപരിധി 40 വയസ്സ്.


ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും hrdmohknr@gmail.com എന്ന ഇ മെയിലില്‍ സപ്തംബര്‍ 28 ന് ഉച്ചയ്ക്ക് രണ്ട് മണിക്കകം അയക്കേണ്ടതാണ്. ഫോണ്‍: 0497 2700709


Advertise Here

Post a Comment

Previous Post Next Post