കൊച്ചിൻ ഷിപ്പ്യാഡിൽ ഒഴിവുകൾ.

Info Payangadi

 


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 25.


കൊച്ചിൻ ഷിപ്പ്യാഡിൽ സീനിയർ പ്രോജക്ട് ഓഫീസറുടെ ഒഴിവുണ്ട്.


എട്ട് ഒഴിവുകളാണുള്ളത്.


ആൻഡമാനിലെ സി.എസ്.എൽ ആൻഡമാൻ ഷിപ്പ് റിപ്പയർ യൂണിറ്റിലാണ് നിയമനം.


മൂന്നുവർഷത്തെ കരാർ നിയമനമാണ്.


▪️മെക്കാനിക്കൽ – 3 (ജനറൽ – 2 , എസ്.ടി – 1)


യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം , നാലുവർഷത്തെ പ്രവൃത്തിപരിചയം.

▪️ഇലക്ട്രിക്കൽ – 2 (ജനറൽ -1 , ഒ.ബി.സി – 1)


യോഗ്യത : ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം , നാലുവർഷത്തെ പ്രവൃത്തിപരിചയം.

▪️ഇൻസ്ട്രുമെന്റേഷൻ – 1 (ജനറൽ -1)


യോഗ്യത : ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് ബിരുദം , നാലു വർഷത്തെ പ്രവൃത്തിപരിചയം.

▪️സിവിൽ – 1 (ജനറൽ – 1)


യോഗ്യത : സിവിൽ എൻജിനീയറിങ് ബിരുദം , നാലുവർഷത്തെ പ്രവൃത്തിപരിചയം.

▪️സേഫ്റ്റി – 1 (ജനറൽ -1)


യോഗ്യത

സേഫ്റ്റി എൻജിനീയറിങ് ബിരുദം ഏതെങ്കിലും എൻജിനീയറിങ് ബിരുദം / ഫിസിക്സിലോ കെമിസ്ട്രിയിലോ ബിരുദം / എൻജിനീയറിങ് ഡിപ്ലോമ , ഇൻഡസ്ട്രിയൽ സേഫ്റ്റിയിലുള്ള ബിരുദമോ ഡിപ്ലോമയോ സർട്ടിഫിക്കറ്റോ,എൻജിനീയറിങ് ബിരുദക്കാർക്ക് നാലുവർഷത്തെയും മറ്റുള്ളവർക്ക് ഏഴുവർഷത്തെയും പ്രവൃത്തിപരിചയം വേണം.

സേഫ്റ്റിയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് ഇൻഡസ്ട്രിയൽ സേഫ്റ്റി ഹാജരാക്കുന്നതിൽ ഇളവുണ്ട്.

പ്രായപരിധി : 35 വയസ്സ് (നിയമാനുസൃത ഇളവുകളുണ്ട്).


ശമ്പളം : ആദ്യവർഷം – 47,000 രൂപ , രണ്ടാം വർഷം – 48,000 രൂപ , മൂന്നാം വർഷം – 50,000 രൂപ.


വിശദവിവരങ്ങൾ www.cochinshipyard.com എന്ന വെബ്സൈറ്റിലുണ്ട്.


അപേക്ഷ വെബ്സൈറ്റ് വഴി ഓൺലൈനായി അയയ്ക്കാം.


അപേക്ഷാഫീസ് 200 രൂപയാണ്.


എസ്.സി , എസ്.ടി വിഭാഗക്കാർ , ഭിന്നശേഷിക്കാർ എന്നിവർക്ക് അപേക്ഷാഫീസില്ല.



Advertise Here

Post a Comment

Previous Post Next Post