പത്താം ക്ലാസുകാർക്ക് അവസരം; സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്സില്‍ 1565 അപ്രന്റീസ് ഒഴിവുകള്‍

Info Payangadi
സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്സില്‍ 1565 അപ്രന്റീസ് ഒഴിവുകള്‍...

സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡില്‍ അപ്രന്റീസുകളെ നിയമിക്കുന്നു. അര്‍ഹരായ താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ www.centralcoalfields.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അല്ലെങ്കില്‍ അപ്രന്റീസ് വെബ്‌സൈറ്റായ apprenticeship.org/ ല്‍ രജിസ്റ്റര്‍ ചെയ്യാം. 

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 5.

ഒഴിവുകൾ
ഫിറ്റര്‍-425, വെല്‍ഡര്‍-80, ഇലക്ട്രീഷ്യന്‍- 630, മെക്കാനിക്ക്-175, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്-50, ഇന്‍ഫൊമേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം മെയിന്റനന്‍സ്-25, മെക്കാനിസ്റ്റ്-50, ടേര്‍ണര്‍-50, മെഡിക്കല്‍ ലബോറട്ടറി ടെക്‌നീഷ്യന്‍-30, സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്-50 എന്നിങ്ങനെയാണ് ഒഴിവുകള്‍.

എട്ടാം ക്ലാസ്, പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് വിവിധ ട്രേഡുകളിലായി അപേക്ഷിക്കാം. ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റുമുണ്ടായിരിക്കണം. 18 വയസു മുതല്‍ 35 വയസുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം

അപ്രന്റീസുകളായി നിയമിതരാവുന്നവര്‍ക്ക് മാസം 7000 രൂപ സ്റ്റൈഫന്റ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.
Advertise Here

Post a Comment

Previous Post Next Post