യുപിഎസ്‍സി വിവിധ വകുപ്പുകളിലേക്ക് അപേക്ഷ ക്ഷണിച്ചു: സെപ്റ്റംബര്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം..

Info Payangadi

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യുപിഎസ്‌സി) വിവിധ വകുപ്പുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 35 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.കേന്ദ്ര തസ്തികകളിലേക്കാണ് നിയമനം

സ്പെഷലിസ്റ്റ് ഗ്രേഡ് III അസിസ്റ്റന്റ് പ്രഫസര്‍ (ന്യൂറോളജി)- 24, റിസര്‍ച് ഓഫിസര്‍ (സോഷ്യല്‍ സ്റ്റഡീസ്)-1, സീനിയര്‍ സയന്റിഫിക് ഓഫിസര്‍ (ലൈ- ഡിറ്റക്‌ഷന്‍)- 3, ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ (ഹോമിയോപ്പതി)-7 എന്നിങ്ങനെയാണ് ഒഴിവുകൾ ഉള്ളത്. ഓണ്‍ലൈനായി ആണ് അപേക്ഷിക്കേണ്ടത്. സെപ്റ്റംബര്‍ 10 വരെ അപേക്ഷിക്കാം .

കൂടുതല്‍ വിവരങ്ങള്‍ക്ക് www.upsconline.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Advertise Here

Post a Comment

Previous Post Next Post