സീനിയർ റസിഡന്റ് താൽക്കാലിക നിയമനം.

Info Payangadi

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ സിവിടിഎസ്, ഫാമിലി മെഡിസിന്‍, ഓര്‍ത്തോപീഡിക്സ് ആന്‍ഡ് പീഡിയാട്രിക് സര്‍ജറി വകുപ്പുകളില്‍ കരാര്‍ വ്യവസ്ഥയില്‍ സീനിയര്‍ റെസിഡന്റുകളുടെ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ശമ്പളം പ്രതിമാസം 70000 രൂപ. 

പിജി ഡിപ്ലോമ / ഡിഗ്രി, തിരുവിതാംകൂര്‍ കൊച്ചി മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോം govtmedicalcollegekozhikode.ac.in/news എന്ന ലിങ്കില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. താത്പര്യമുള്ളവര്‍ യോഗ്യത, വയസ്സ്, ജോലി പരിചയം എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഫോണ്‍ നമ്പറും, ഇ-മെയില്‍ വിലാസം എന്നിവ രേഖപ്പെടുത്തിയ അപേക്ഷ [email protected] ല്‍ അയക്കണം. 

 അവസാന തീയതി ആഗസ്റ്റ് 17. ഇമെയില്‍ വിഷയം കരാറിലെ സീനിയര്‍ റസിഡന്റ് തസ്തികയിലേക്കുള്ള അപേക്ഷ എന്നായിരിക്കണം. സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച ശേഷം അഭിമുഖം നടത്തും. ഹാര്‍ഡ് കോപ്പികളിലെ അപേക്ഷ സ്വീകരിക്കില്ല. വിശദവിവരങ്ങള്‍ govtmedicalcollegekozhikode.ac.in ലഭിക്കും
Advertise Here

Post a Comment

Previous Post Next Post