തൃശൂര്‍: തൃശൂര്‍ ഗവണ്മെന്റ് ലോ കോളേജ് ലൈബ്രറിയില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ സ്റ്റേഷനിലേക്ക് കമ്പ്യൂട്ടർ സംബന്ധമായ ജോലികള്‍ ചെയ്യുന്നതിനും ഫോട്ടോസ്റ്റാറ്റ് എടുക്കുന്നതിനും താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് ജീവനക്കാരെ നിയമിക്കുന്നത്.
ഇന്റർവ്യു മെയ് 27ന് 12 മണിക്ക് കോളേജില്‍ വെച്ച് നടത്തും. പ്ലസ് ടുവാണ് മിനിമം യോഗ്യത. കൂടാതെ ഡിപ്ലോമ ഇന്‍ കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്ന കോഴ്സ് പാസ്സാവുകയും ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ അറിയുകയും വേണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487-2360150.
Post a Comment