കൊറോണ പ്രതിസന്ധിക്ക് ശേഷം ലോകം വര്‍ക്ക് ഫ്രം ഹോം രീതിയിലേക്ക് തൊഴിലിടത്തെ കൂടുതല്‍ മാറ്റുകയാണ്.വര്‍ക്ക് ഫ്രം ഹോമിനെക്കുറിച്ചും അതിന്‍റെ സാധ്യതകളെക്കുറിച്ചും കേന്ദ്രസര്‍ക്കാര്‍ മാര്‍ഗ്ഗരേഖ തയ്യാറാക്കി. ഇത് പതിവ് തൊഴില്‍ രീതിയാവാന്‍ പോകുന്നു എന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
75 മന്ത്രാലയങ്ങളിലെ ജീവനക്കാര്‍ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. ഇതില്‍ 57 മന്ത്രാലയങ്ങളിലെ 80 ശതമാനം ഓഫീസുകളിലെ ജീവനക്കാരും ഇ ഓഫീസ് വഴി ജോലി ചെയ്തു തുടങ്ങി. ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിവിധ മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വര്‍ഷത്തില്‍ 15 ദിവസം വീട്ടില്‍ നിന്നും ജോലിയെടുക്കുന്ന തരത്തിലാവണം പദ്ധതി തയ്യാറാക്കേണ്ടത് എന്നാണ് കരട് മാര്‍ഗരേഖയിലെ പ്രധാന അജണ്ട.
Post a Comment