സാധാരണ ബിരുദതല പിഎസ്‌സി പരീക്ഷകൾക്കുള്ള തയാറെടുപ്പ് പോരാ കെഎഎസിന്. വിഷയങ്ങൾ കുറച്ചുകൂടി ആഴത്തിൽ പഠിക്കണം.
പിഎസ്‌സി പരീക്ഷകളേക്കാൾ യുപിഎസ്‌സി പരീക്ഷകളോടാണ് കെഎഎസ് തിരഞ്ഞെടുപ്പിനു സാമ്യം. ആദ്യ ഘട്ടത്തിന്റെ സിലബസ് വ്യക്തമാക്കുന്നതും അതുതന്നെ.
ചോദ്യങ്ങൾ നേരിട്ടുള്ളവയാകണം എന്നില്ല. ഉദാഹരണത്തിന് ഒരു ചോദ്യത്തിന്റെ ഓപ്ഷനായി കുറച്ചു പ്രസ്താവനകളാകും നൽകുന്നത്. അവയിൽ ശരിയല്ലാത്തവ ഏതെന്നു ചോദിക്കാം. നന്നായി പഠിച്ചെങ്കിൽ മാത്രമേ ഉത്തരമെഴുതാനാവൂ.
പിഎസ്‌സി പരീക്ഷകൾക്കു തയാറെടുക്കുന്നവരാണെങ്കിൽ ഇന്ത്യയെ ഫോക്കസ് ചെയ്തു കുറച്ചു വിഷയങ്ങൾ കൂടി നന്നായി പഠിക്കുക. സിവിൽ സർവീസ് പോലുള്ള യുപിഎസ്‌സി പരീക്ഷകൾക്കു തയാറെടുക്കുന്നവരാണെങ്കിൽ കേരളത്തെക്കുറിച്ചുള്ള പാഠങ്ങൾ കൂടി ഉൾപ്പെടുത്തി പഠനം മുന്നോട്ടു കൊണ്ടുപോകണം.
എല്ലാ ദിവസവുമുള്ള പത്രവായന തയാറെടുപ്പിന്റെ എല്ലാ ഘട്ടത്തിലും അത്യാവശ്യമാണ്. തൊഴിൽ വീഥി പോലുള്ള പ്രസിദ്ധീകരണങ്ങളും വായനയുടെ ഭാഗമാക്കുക.
ആദ്യമായി തയാറെടുക്കുന്നവർ സിലബസ് കൃത്യമായി മനസ്സിലാക്കി മാത്രമേ പരിശീലനം ആരംഭിക്കാവൂ.
Post a Comment