കേന്ദ്ര-കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലി ഒഴിവുകൾ....

Info Payangadi
ഗസ്റ്റ് അധ്യാപക നിയമനം; അഭിമുഖം 15 ന്
പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍

ലക്ചറര്‍ ഇലക്‌ട്രോണിക്‌സ്,
ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ്,
കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്,
മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്‌ടോബര്‍ 15 ന് രാവിലെ 10 ന് നടക്കും.
ബന്ധപ്പെട്ട വിഷയങ്ങളിലുള്ള ഒന്നാം ക്ലാസ് ബി ടെക് ബിരുദമാണ് യോഗ്യത. വിദ്യാഭ്യാസ യോഗ്യത, അക്കാദമിക് പരിചയം എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാണം.

വിശദ വിവരങ്ങള്‍ 0475-2228683 നമ്പരില്‍ ലഭിക്കും.

###################

കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ഒഴിവ്
കൊച്ചി: ജില്ലയിലെ ഒരു പ്രമുഖ കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ വിവിധ തസ്തികകളിള്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് സംവരണം ചെയ്ത ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.

അസിസ്റ്റന്റ് (ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, വെല്‍ഡര്‍).
ഔട്ട്ഫിറ്റ് അസിസ്റ്റന്റ് (ഫില്‍റ്റര്‍, മെക്കാനിക് ഡീസല്‍, ഫിറ്റര്‍ പൈപ്പ് പ്ലംബര്‍, പെയിന്റര്‍, ഇലക്ട്രീഷ്യന്‍, ക്രെയിന്‍ ഓപ്പറേറ്റര്‍, ഇലക്‌ട്രോണിക് മെക്കാനിക്, ഇന്‍സ്ട്രമെന്റ് മെക്കാനിക്, ഷിപ്പ്‌റൈറ്റ് വുഡ്, മെഷിനിസ്റ്റ്)
സ്‌കാഫോള്‍ഡര്‍, സെമി സ്‌കില്‍ഡ് റിഗ്ഗര്‍.
യോഗ്യത എസ്.എസ്.എല്‍.സിയും ബന്ധപ്പെട്ട മേഖലയിലുളള ഐ.ടി.ഐ- എന്‍.റ്റി.സി നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും. യോഗ്യത നേടിയ ശേഷം ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാതെ പ്രവൃത്തി പരിചയം/പരിശീലനം. ആവശ്യമാണ്.

പ്രായം ഒക്‌ടോബര്‍ 10 ന് 18-45. നിശ്ചിത യോഗ്യതയും പ്രവൃത്തി പരിചയവുമുളള ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ അടുത്തുളള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഒക്‌ടോബര്‍ 12-ന് മുമ്പ് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.

###################

ഒക്യുപേഷണൽ തെറപിസ്റ്റ് ഒഴിവ്
തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ ക്ലിനിക്കിലേക്ക് ഒക്യുപേഷണൽ തെറപിസ്റ്റിന്റെ ഒരു താത്കാലിക (ഒരു വർഷത്തെ) ഒഴിവുണ്ട്. പ്രതിമാസ വേതനം 30,385 രൂപ. ഒക്യുപേഷണൽ തെറപിയിലുള്ള ബാച്ചിലേഴ്‌സ് ബിരുദമാണ് യോഗ്യത. ഒക്യുപേഷണൽ തെറപിയിലുള്ള ബിരുദാനന്തര ബിരുദം അഭിലഷണീയ യോഗ്യത. സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡേറ്റ എന്നിവയുൾപ്പെടെയുള്ള അപേക്ഷ 17ന് വൈകിട്ട് മൂന്നിന് മുമ്പ് സി.ഡി.സിയിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക് www.cdckerala.org സന്ദർശിക്കുക. ഫോൺ: 0471-2553540.

###################

പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവ്
മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുളള  മൂളിയാര്‍ കാനത്തൂര്‍  ശ്രീ മഹാലിംഗേശ്വര  ക്ഷേത്രത്തില്‍ നിലവിലുളള പാരമ്പര്യേതര ട്രസ്റ്റിമാരുടെ  ഒഴിവുകളിലേക്ക്  ഹിന്ദു മതവിശ്വാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന്‍ നീലേശ്വരത്തുളള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ഒക്‌ടോബര്‍ 28 ന് വൈകുന്നേരം അഞ്ചിനകം ലഭിക്കണം

###################

ജില്ലാ നിര്‍മ്മിതി  കേന്ദ്രയില്‍ ഒഴിവ്
ജില്ലാ നിര്‍മ്മിതി  കേന്ദ്രയില്‍ (മാവുങ്കാല്‍) ക്ലര്‍ക്ക് കം അക്കൗണ്ടന്റ്  തസ്തികയില്‍ ദിവസവേതാനാടിസ്ഥാനത്തില്‍ ആറ് മാസത്തേക്ക് നിയമനം നടത്തും.

ബികോമും ടാലിയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും സമാന തസ്തികയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമാണ് യോഗ്യത.

35 വയസ്സുവരെ പ്രായമുള്ള താല്‍പര്യമുള്ളവര്‍ അപേക്ഷ  rdokasargod@gmail.comഎന്ന  ഇ മെയില്‍ വിലാസത്തില്‍ ഈ മാസം 13 ന് വൈകീട്ട് നാലിനകം സമര്‍പ്പിക്കണം.

അഭിമുഖം സൂം ആപ്പ് വഴി നടത്തും. ഫോണ്‍-0467 2204298

###################

ബ്ലോക്ക്  പ്രൊജക്ട് അസിസ്സ്റ്റന്റ് ഒഴിവ്
വനിതാശിശുവികസന വകുപ്പിന്റെ സമ്പുഷ്ട കേരളം പദ്ധതിയില്‍ നീലേശ്വരം, കാറഡുക്ക ബ്ലോക്കുകളില്‍ ഒഴിവുള്ള  ബ്ലോക്ക്  പ്രൊജക്ട് അസിസ്സ്റ്റന്റ്  (രണ്ട് ഒഴിവ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം.  സയന്‍സ്,എഞ്ചിനിയറിങ്,ടെക്‌നോളജി ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന.

  തദ്ദേശ സ്വയംഭരണ സ്ഥാപന (സര്‍ക്കാര്‍ തലത്തില്‍) കുറഞ്ഞത് ഒരുവര്‍ഷത്തെയെങ്കിലും പ്രവൃത്തി പരിചയം അഭികാമ്യം. 

 എഴുത്തുപരീക്ഷ, കൂടിക്കാഴ്ച എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം.   അപേക്ഷകള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍  23 നകം ജില്ലാ പ്രോഗ്രാംഓഫീസ് സിവില്‍ സ്റ്റേഷന്‍, കാസര്‍കോട് പിൻ – 671123 എന്ന വിലാസത്തില്‍ ലഭിക്കണം. 

ഫോണ്‍ 04994  256660 

###################

യുനാനി മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്
നാഷണല്‍ ആയുഷ് മിഷന്റെ കീഴില്‍ കോഴിക്കോട് ജില്ലയില്‍ യുനാനി മെഡിക്കല്‍ ഓഫീസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിയുഎംഎസ് ബിരുദം, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ ടിസിഎംസി, പ്രവൃത്തി പരിചയം അഭികാമ്യം. 

താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം ഒക്ടോബര്‍ 12 ന് വൈകീട്ട് അഞ്ചിനകം സിവില്‍സ്റ്റേഷനിലെ ജില്ലാ ആയൂര്‍വ്വേദ മെഡിക്കല്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. 

ഫോണ്‍- 0495 2371486. 

ജൂനിയര്‍ റസിഡന്റ്; അപേക്ഷ ഒക്‌ടോബര്‍ 08 കൂടി
പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 8. വിശദ വിവരങ്ങള്‍  www.gmckollam.edu.in സൈറ്റില്‍.

###################

താത്കാലിക ഒഴിവുകൾ 
എറണാകുളം : ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ എഞ്ചിൻ ഡ്രൈവർ തസ്തികയിൽ താത്കാലിക ഒഴിവുണ്ട്.

ഓപ്പൺ -5,
ഇ. ടി. ബി -1, 
എസ്. സി -1,
മുസ്ലിം -1,
എൽ. സി/ എ. ഐ -1,
ഒ. ബി. സി -1 എന്നിങ്ങനെയാണ് ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. 
യോഗ്യത : എഴുത്തും വായനയും അറിഞ്ഞിരിക്കണം. കേരള ഇൻലാൻഡ് വെസ്സെൽസ് റൂൾസ്‌ -2010 ന് കീഴിൽ നൽകിയിരിക്കുന്ന ഫസ്റ്റ് ക്ലാസ് എഞ്ചിൻ ഡ്രൈവർ ലൈസൻസ് ഉണ്ടായിരിക്കണം. സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും അപേക്ഷിക്കാൻ സാധിക്കില്ല. 

വയസ് : 1.1.2020 ന് 18-37 വയസ് കവിയാൻ പാടില്ല.  നിയമപ്രകാരമുള്ള വയസ്സിളവ് അനുവദിക്കും. 

യോഗ്യരായ ഉദ്യോഗാർത്ഥികൾ ഒക്ടോബർ 23 ന് മുൻപായി ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.
Advertise Here

Post a Comment

Previous Post Next Post