അസിസ്റ്റന്റ് എന്‍ജിനീയര്‍ അടക്കം മൂന്ന് തസ്തികകളിലേക്ക് പിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 41 സിവില്‍ എന്‍ജിനീയര്‍, 26 ഓവര്‍സിയര്‍ എന്നി തസ്തികകളിലേയ്ക്കാണ് വിജ്ഞാപനം.
41 ഒഴിവുകളുളള അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍) തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് സിവില്‍ എന്‍ജിനീയറിങ്ങിലുള്ള ബിരുദം അല്ലെങ്കില്‍ തത്തുല്യമായി അംഗീകരിച്ചിട്ടുള്ള മറ്റേതെങ്കിലും യോഗ്യതയാണ് വേണ്ടത്. അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് ഇന്ത്യയില്‍ നിന്നുള്ള സിവില്‍ എന്‍ജിനീയറിങ്ങിലുള്ള അസോസിയേറ്റ് മെമ്പർഷിപ്.
പ്രായം: 18-36. ഉദ്യോഗാര്‍ഥികള്‍ 01.01.2002-നും 02.01.1984-നുമിടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ). എസ്‌സി/ എസ് ടി, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കും നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും. ഈ തസ്തികയില്‍ തന്നെ ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് എന്‍ജിനീയറിങ് സബോര്‍ഡിനേറ്റ് സര്‍വീസിലെ ഉദ്യോഗസ്ഥരില്‍ നിന്ന് 10% ക്വാട്ടയിലേക്ക് നേരിട്ടുള്ള നിയമനവും നടത്തും.
26 ഒഴിവുകളുളള ഓവര്‍സിയര്‍ ഗ്രേഡ് I/ ഡ്രാഫ്റ്റ്‌സ് മാന്‍ ഗ്രേഡ് I തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് സിവില്‍ എന്‍ജിനീയറിങ്ങിലുള്ള ഡിപ്ലോമ ഉണ്ടായിരിക്കണം. അല്ലെങ്കില്‍ തത്തുല്യമായി അംഗീകരിച്ചിട്ടുള്ള മറ്റേതെങ്കിലും യോഗ്യത. പ്രായം: 18-36. ഉദ്യോഗാര്‍ഥികള്‍ 01.01.2002-നും 02.01.1984-നുമിടയില്‍ ജനിച്ചവരായിരിക്കണം (രണ്ടുതീയതികളും ഉള്‍പ്പെടെ). എസ്‌സി/എസ് ടി., മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കും നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും.
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.keralapsc.gov.in എന്ന വെബ്‌സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 4.
Post a Comment