പ്രിൻസിപ്പൽ കരാർ നിയമനം: ഇന്റർവ്യൂ 13ന്

Info Payangadi

 


ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലെ തലശ്ശേരി (ചൊക്ലി) പരിശീലന കേന്ദ്രത്തിൽ നിലവിൽ ഒഴിവുള്ള പ്രിൻസിപ്പൽ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. 


 യൂണിവേഴ്‌സിറ്റികൾ, ഗവൺമെന്റ്/ എയ്ഡഡ് കോളേജുകൾ എന്നിവിടങ്ങളിൽ നിന്ന് റിട്ടയർ ചെയ്ത അധ്യാപകർ അല്ലെങ്കിൽ യു.ജി.സി/ എ.ഐ.സി.ടി.ഇ സംസ്ഥാന സർക്കാരുകൾ കോളേജ്/ യൂണിവേഴ്‌സിറ്റി അധ്യാപക നിയമനത്തിന് നിശ്ചയിച്ചിട്ടുള്ള യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.  


പ്രായപരിധി 25 – 67 വയസ്സ്.  ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 12ന് രാവിലെ 10 മുതൽ അഞ്ച് വരെയുള്ള സമയത്തിനുള്ളിൽ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമാണെന്നുള്ള അറിയിപ്പും ബയോഡാറ്റയും  director.mwd@gmail.com ൽ അപ്‌ലോഡ് ചെയ്യണം.    ബയോഡാറ്റ അപ്‌ലോഡ് ചെയ്തവരെ മാത്രമേ ഇന്റർവ്യൂവിൽ പങ്കെടുപ്പിക്കൂ.


 രജിസ്റ്റർ ചെയ്യുന്ന യോഗ്യതയുള്ളവർ മാത്രം തിരുവനന്തപുരം വികാസ് ഭവൻ നാലാം നിലയിലുള്ള ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റിൽ 13ന് ഉച്ചയ്ക്ക് ശേഷം ഒരു മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇന്റർവ്യൂവിനെത്തണം.  കൂടുതൽ വിവരങ്ങൾക്ക്: www.minoritywelfare.kerala.gov.in. 


ഇലക്‌ട്രോണിക്‌സ് എൻജിനിയറിംഗ്: ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ 13ന്

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളേജിൽ ഇലക്‌ട്രോണിക്‌സ് എൻജിനിയറിംഗ് വിഭാഗം ലക്ചററുടെ ഒരു താത്ക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം 13ന് രാവിലെ പത്തിന് കോളേജിൽ നടക്കും.


ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസോടെ എൻജിനിയറിങ് ബിരുദവും പോളിടെക്‌നിക് കോളേജിലെയോ/എൻജിനിയറിങ്  കോളേജുകളിലെയോ മൂന്നുവർഷത്തിൽ കുറയാത്ത അദ്ധ്യാപന പരിചയവും ആണ് യോഗ്യത.


നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ നേരിട്ടെത്തണം. വിശദവിവരങ്ങൾക്ക്: www.cpt.ac.in.

Advertise Here

Post a Comment

Previous Post Next Post