സിആര്‍പിഎഫ് ഹോസ്പിറ്റലുകളില്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവ്...

Info Payangadi
സിആര്‍പിഎഫ് ഹോസ്പിറ്റലുകളില്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവ്...
സിആര്‍പിഎഫ് ഹോസ്പിറ്റലുകളില്‍ ഒഴിവ്. 69 സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവുകളാണുള്ളത്. മൂന്ന് വര്‍ഷത്തേക്കുള്ള കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
കേരളത്തില്‍ തിരുവനന്തപുരം പള്ളിപ്പുറത്ത് 3 ഒഴിവുണ്ട്. 

ഒഫ്താല്‍ മോളജി, പത്തോളജി, മെഡിസിന്‍ വിഭാഗങ്ങളിലായി ഓരോ ഒഴിവാണുള്ളത്. ദില്ലി, അജ്‌മേര്‍, ജമ്മു, രംപൂര്‍, ഭോപ്പാല്‍, അലഹബാദ്, ഗുവാഹത്തി, ഇംഫാല്‍, സില്‍ചാര്‍, നാഗ്പൂര്‍, ഹൈദരാബാദ്, പുണെ, ഗാന്ധിനഗര്‍, നീമച്ച്, ബിലാസ്പൂര്‍, റാഞ്ചി, ജഗദല്‍പൂര്‍, മുസാഫര്‍പൂര്‍, ഭുവനേശ്വര്‍ എന്നിവിടങ്ങളിലാണ് മറ്റ് ഒഴിവുകള്‍.

യോഗ്യത
 ബന്ധപ്പെട്ട വിഷയത്തില്‍ പിജി അല്ലെങ്കില്‍ ഡിപ്ലോമ. സെപ്തംബര്‍ 15, 16 തിയതികളില്‍ വിവിധ കേന്ദ്രങ്ങളില്‍ അഭിമുഖം നടത്തും. പള്ളിപ്പുറത്തെ ഒഴിവിലേക്കുള്ള അഭിമുഖം ഹൈദരാബാദിലെ സിആര്‍പിഎഫ് ആശുപത്രിയിലാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി www.crpf.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Advertise Here

Post a Comment

Previous Post Next Post