പ്ലസ്ടു യോഗ്യതയുള്ള വനിതകള്‍ക്ക് സിവില്‍ പോലീസ് ഓഫീസറാകാം..

Info Payangadi

കേരള പി.എസ്.സി വനിതാ പോലീസ് ബറ്റാലിയനിലെ സിവിൽ പോലീസ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പർ: 94/2020. ഭിന്നശേഷിയുള്ള ഉദ്യോഗാർഥികൾക്കും പുരുഷ ഉദ്യോഗാർഥികൾക്കും ഈ വിജ്ഞാപന പ്രകാരം അപേക്ഷിക്കുവാൻ അർഹത ഉണ്ടായിരിക്കുന്നതല്ല.
ഒഴിവുകളുടെ എണ്ണം:സംസ്ഥാനതലം. പ്രതീക്ഷിത ഒഴിവുകൾ
നിയമനരീതി: നേരിട്ടുള്ള നിയമനം (സംസ്ഥാനതലം)
പ്രായം: 18-26; ഉദ്യോഗാർഥികൾ 02.01.1994 നും 01.01.2002 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ)
ഉയർന്ന പ്രായപരിധി മറ്റ് പിന്നാക്ക വിഭാഗങ്ങളിൽപെട്ട ഉദ്യോഗാർഥികൾക്ക് 29 വയസ്സായും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് 31 വയസ്സായും നിജപ്പെടുത്തിയിരിക്കുന്നു.
യോഗ്യത: ഹയർസെക്കൻഡറി പരീക്ഷ (പ്ലസ്ടു) പാസ്സായിരിക്കണം. അല്ലെങ്കിൽ തത്തുല്യമായ പരീക്ഷ ജയിച്ചിരിക്കണം.
നിശ്ചിത യോഗ്യതയുള്ള മതിയായ എണ്ണം SC/ST വിഭാഗം ഉദ്യോഗാർഥികളുടെ അഭാവത്തിൽ മാത്രം അവർക്കായി സംവരണം ചെയ്തിരിക്കുന്ന ക്വാട്ട നികത്തുന്നതിനായി ഹയർസെക്കൻഡറി/ പ്ലസ്ടു പരീക്ഷ തോറ്റ ഉദ്യോഗാർഥികളെയും പരിഗണിക്കുന്നതാണ്.
ശാരീരിക യോഗ്യതകൾ:
ഉയരം: കുറഞ്ഞത് 157 സെന്റിമീറ്റർ. പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് കുറഞ്ഞത് 150 സെ.മീ. ഉയരം ഉണ്ടായിരുന്നാൽ മതിയാകും.
കാഴ്ചശക്തി:കണ്ണടവയ്ക്കാതെയുള്ള കാഴ്ചശക്തി താഴെപ്പറയുന്ന തരത്തിലുള്ളതായി സാക്ഷ്യപ്പെടുത്തിയിരിക്കണം.
കാഴ്ച വലതുകണ്ണ് ഇടതുകണ്ണ്
ദൂരക്കാഴ്ച 6/6 സ്നെല്ലൻ 6/6 സ്നെല്ലൻ
സമീപക്കാഴ്ച 0.5 സ്നെല്ലൻ 0.5 സ്നെല്ലൻ
കുറിപ്പ്:
i) ഓരോ കണ്ണിനും പൂർണമായ കാഴ്ചശക്തി ഉണ്ടായിരിക്കണം.
(ii) വർണാന്ധത, സ്ക്വിന്റ് അല്ലെങ്കിൽ കണ്ണിന്റെയോ ഏതെങ്കിലും കൺപോളകളുടെയോ മോർബിഡ് ആയിട്ടുള്ള അവസ്ഥ എന്നിവ അയോഗ്യതയായി കണക്കാക്കുന്നതാണ്.
iii) മുട്ടുതട്ട്, പരന്നപാദം, ഞരമ്പ് വീക്കം,
വളഞ്ഞകാലുകൾ, വൈകല്യമുള്ള കൈകാലുകൾ, കോമ്പല്ല്(മുൻ പല്ല്), ഉന്തിയ പല്ലുകൾ, കേൾവിയിലും സംസാരത്തിലുമുള്ള കുറവുകൾ എന്നിങ്ങനെയുള്ള ശാരീരിക ന്യൂനതകൾ അയോഗ്യതയായി കണക്കാക്കുന്നതായിരിക്കും.

(സി) നാഷണൽ ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റിലെ വൺസ്റ്റാർ നിലവാരത്തിലുള്ള എട്ട് ഇനങ്ങളിൽ ഏതെങ്കിലും അഞ്ച് എണ്ണത്തിൽ യോഗ്യത നേടിയിരിക്കണം.

അപേക്ഷ: കേരള പി.എസ്.സി.യുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പോർട്ടലിലൂടെ ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് www.keralapsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അവസാന തീയതി: ഒക്ടോബർ 21.
Advertise Here

Post a Comment

Previous Post Next Post