സ്വകാര്യ മേഖലയിലെ ഒഴിവുകളിലേക്കു കൂടിക്കാഴ്ച.

Info Payangadi


സെപ്റ്റംബര്‍ 29 ന് രാവിലെ 10 നാണ് കൂടിക്കാഴ്ച.

 കാസര്‍ഗോഡ്; ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുളള എംപ്‌ളോയബിലിറ്റി സെന്ററില്‍ സ്വകാര്യ മേഖലയിലെ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടക്കും. 

ഇ.എം.ടി നേഴ്‌സ്, ഫ്‌ലീറ്റ് കോ-ഓര്‍ഡിനേറ്റര്‍, റീജിയല്‍ മാനേജര്‍ തസ്തികകളിലേക്കാണ് കൂടിക്കാഴ്ച. ബി.എസ്.സി/ ജനറല്‍ നേഴ്‌സിങ് യോഗ്യതയുള്ളവര്‍ക്ക് ഇ.എം.ടി നേഴ്‌സ് തസ്തികയിലേക്കും ഡിപ്ലോമ ഇന്‍ ഓട്ടോമൊബൈല്‍/ മെക്കാനിക്കല്‍ യോഗ്യതയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് ഫ്‌ലീറ്റ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്കും ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് റീജിയല്‍ മാനേജര്‍ തസ്തികയിലേക്കും നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.

Advertise Here

Post a Comment

Previous Post Next Post