സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ ഇൻസ്ട്രക്ടർ.

Info Payangadi

 

സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ ഖരഗ്പൂരിലെ എസ് ആന്‍ഡ് ടി ട്രെയിനിങ് സെന്‍ററിലുള്ള ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 11 ഒഴിവുകളാണുള്ളത്.


സീനിയര്‍ ഇന്‍സ്ട്രക്ടര്‍ -(ടെലി)- 1

സീനയര്‍ ഇന്‍സ്ട്രക്ടര്‍ -(സിഗ്നല്‍)- 1

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ -(ടെലി)- 4

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (സിഗ്നല്‍)- 5 എന്നിങ്ങനെയാണ് ഒഴിവുകള്‍.


യോഗ്യത


സീനിയര്‍ ഇന്‍സ്ട്രക്ടര്‍: ഇലക്‌ട്രിക്കല്‍/ ഇലക്‌ട്രോണിക്‌സ്/ ഇന്‍ഫൊമേഷന്‍ ടെക്‌നോളജി/ കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്/ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ് കംപ്യൂട്ടര്‍ സയന്‍സ്/ കംപ്യൂട്ടര്‍ എഞ്ചിനീയറിങ് എന്നിവയിലുള്ള ബിരുദമോ എം.എസ്.സി ഇലക്‌ട്രോണിക്‌സോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍: ഇലക്‌ട്രിക്കല്‍/ ഇലക്‌ട്രോണിക്‌സ്/ ഇന്‍ഫൊമേഷന്‍ ടെക്‌നോളജി/ കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്/ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ് കംപ്യൂട്ടര്‍ സയന്‍സ്/ കംപ്യൂട്ടര്‍ എഞ്ചിനീയറിങ് എന്നിവയിലുള്ള മൂന്ന് വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സ്.


എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ് .

കൂടുതല്‍ വിവരങ്ങള്‍ https://ser.indianrailways.gov.in/ എന്ന വെബ് സൈറ്റില്‍ ലഭിക്കും.

അവസാന തീയതി: സെപ്റ്റംബര്‍ 16.

Advertise Here

Post a Comment

Previous Post Next Post