സെന്‍ട്രല്‍ ആംഡ് പൊലീസ്ഫോഴ്സിലേക്ക് അപേക്ഷിക്കാം.

Info Payangadi

 

സെന്‍ട്രല്‍ ആംഡ് പൊലീസ്ഫോഴ്സ് (അസി. കമാന്‍ഡന്റ്) പരീക്ഷ 2020ന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമീഷന്‍ അപേക്ഷ ക്ഷണിച്ചു. ബിഎസ്‌എഫ്, സിആര്‍പിഎഫ്, സിഐഎസ്‌എഫ്, ഐടിബിപി, എസ്‌എസ്ബി എന്നിവയിലെ ഒഴിവുകളിലേക്കാണ് നിയമനം. യോഗ്യത ബിരുദം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. പ്രായം 20–-25. 2020 ആഗസ്ത് ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

നിയമാനുസൃത ഇളവ് ലഭിക്കും. എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 2020 ഡിസംബര്‍ 20നാണ് എഴുത്ത് പരീക്ഷ. കേരളത്തിലെ തിരുവനന്തപുരവും കൊച്ചിയുമുള്‍പ്പെടെ രാജ്യത്താകെ 41 പരീക്ഷാകേന്ദ്രങ്ങളുണ്ട്. https://www. upsconline.nic.in വഴി  ഓൺലൈൻ ആയി അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്തംബര്‍ ഏഴ് വൈകിട്ട് ആറ് വരെ.
Advertise Here

Post a Comment

Previous Post Next Post