റെയില്‍വേയില്‍ അപ്രന്റിസ് അവസരം; 4499 ഒഴിവുകൾ; സെപ്തംബര്‍ 15 വരെ അപേക്ഷിക്കാം...

Info Payangadi
നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേയില്‍ 4499 അപ്രന്റിസ് ഒഴിവ്. ബീഹാര്‍, വെസ്റ്റ് ബംഗാള്‍, അസം എന്നിവിടങ്ങളിലെ ഡിവിഷന്‍/ വര്‍ക്ക് ഷോപ്പുകളിലാണ് അവസരം. സെപ്തംബര്‍ 15 വരെ അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

ഒഴിവുകൾ
മെഷിനിസ്റ്റ്, വെല്‍ഡര്‍, ഫിറ്റര്‍, ഡീസല്‍ മെക്കാനിക്ക്, ഇലക്ട്രീഷന്‍, റഫ്രിജറേറ്റര്‍ ആന്റ് എസി മെക്കാനിക്ക്, ഇലക്ട്രോണിക്‌സ് മെക്കാനിക്ക്, ലൈന്‍മാന്‍, ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി ആന്റ് ഇലകട്രോണിക്‌സ്, സിസ്റ്റം മെയിന്റനന്‍സ്, മേസണ്‍, പെയിന്റര്‍, കാര്‍പെന്റര്‍, ടര്‍ണര്‍, ഫിറ്റര്‍ സ്‌ട്രെക്ചര്‍, മെഷിനിസ്റ്റ് (ഗ്രൈന്‍ഡര്‍) ട്രേഡുകളിലാണ് ഒഴിവ്. 

യോഗ്യത
50 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ് വിജയമാണ് യോഗ്യത. ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ( എന്‍സിവിടി/ എസ്‌സിവിടി).

15-25 വയസ് വരെയാണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി. പട്ടിക വിഭാഗക്കാര്‍ക്ക് അഞ്ചും ഒബിസി വിഭാഗക്കാര്‍ക്ക് മൂന്നും ഭിന്നശേഷിക്കാര്‍ക്ക് പത്തും വര്‍ഷം വയസില്‍ ഇളവ് ലഭിക്കും.

യോഗ്യത പരീക്ഷയിലെ മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്. ഇതിന് പുറമേ വൈദ്യ പരിശോധനയും ഡോക്യൂമെന്റ് വെരിഫിക്കേഷനും ഉണ്ടാവും.

100 രൂപയാണ് അപേക്ഷ ഫീസ്. പട്ടിക വിഭാഗം, ഭിന്ന ശേഷിക്കാര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് ഫിസില്ല. സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയിലും 432 അപ്രന്റിസ് ഒഴിവുകളുണ്ട്.

അപേക്ഷകർക്ക് ഉപയോഗത്തിലിരിക്കുന്ന മൊബൈൽ നമ്പറും ഇ – മെയിൽ ഐ.ഡി.യും ഉണ്ടായിരിക്കണം.

അപേക്ഷയ്ക്കൊപ്പം നിശ്ചിത ഫോർ മാറ്റിൽ ഫോട്ടോയും ഒപ്പും അനുബന്ധ രേഖകളും അപ്ലോഡ് ചെയ്യണം. ഓൺലൈനായി അപേക്ഷിക്കാൻ http://rrcnfr.co.in/ ഈ വെബ്സൈറ്റ് സന്ദശിക്കുക

Advertise Here

Post a Comment

Previous Post Next Post