വെസ്റ്റേണ്‍ റെയില്‍വേയില്‍ ഒഴിവ്.

Info Payangadi

 

ദില്ലി: വെസ്റ്റേണ്‍ റെയില്‍വേയില്‍ ഒഴിവ്. 41 ജൂനിയര്‍ ടെക്‌നിക്കല്‍ അസോസിയേറ്റിന്റെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. സര്‍വേ ആര്‍ഡ് കണ്‍സ്ട്രക്ഷന്‍ വിഭാഗത്തിലാണ് ഒഴിവ്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.


ഒഴിവുകള്‍ ഇപ്രകാരമാണ്,


വര്‍ക്ക്‌സ്-19- മൂന്ന് വര്‍ഷത്തെ സിവില്‍ എന്‍ജിനീയറിംഗ് ഡിപ്ലോമ/ ബിഎസ്‌സി/ ബിടെക്/ അല്ലെങ്കില്‍ തത്തുല്ല്യ യോഗ്യത.

ടെലി/ എസ്.ആന്‍ഡ് ടി-10- ഇലക്ട്രിക്കല്‍./ ഇലക്ടോണിക്‌സ്/ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി/ കമ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ്/ കംപ്യൂട്ടര്‍ സയന്‍സ്/ കംപ്യൂട്ടര്‍ എന്‍ജിനീയറിംഗ് ഡിപ്ലോമ/ ബിരുദം.

18- 33 വയസ് വരെയാണ് പ്രായപരിധി. ഒബിസി വിഭാഗത്തിന് മൂന്ന് വര്‍ഷവും എസ്‌സി/ എസ്ടി വിഭാഗത്തിന് അഞ്ച് വര്‍ഷവും വയസിളവ് ലഭിക്കും. ഓഗസ്റ്റ് 22 വരെ അപേക്ഷിക്കാം.

......................................................................................


കൊച്ചി സ്പൈസസ് ബോര്‍ഡ് കണ്‍സള്‍ട്ടന്റ്, ട്രെയിനി ഒഴിവുകളില്‍ നിയമനം നടത്തുന്നുണ്ട്. 33 ഒഴിവുകളാണുള്ളത്.23 ട്രെയിനി പോസ്റ്റുകളിലായി എസ്സി/ എസ്ടിക്കാര്‍ക്കാണ് അവസരം. ഇടുക്കി, കര്‍ണാടക എന്നിവിടങ്ങളിലെ ഇന്ത്യന്‍ കാര്‍ഡമം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് നിയമനം. 2 വര്‍ഷത്തെ പരിശീലനമാണ്മാര്‍ക്കറ്റിംഗ് ആന്റ് എക്സ്പോര്‍ട്ട് പ്രമോഷന്‍ വിഭാഗത്തില്‍ കണ്‍സള്‍റ്റന്റ്മാരുടെ 10 ഒഴിവുകളുണ്ട്.

Advertise Here

Post a Comment

Previous Post Next Post