ഭാരത് ഇല്ട്രോണിക്‌സില്‍ 86 ഒഴിവ്; എന്‍ജിനീയറിങ് ബിരുദക്കാര്‍ക്ക് അപേക്ഷിക്കാം

Info Payangadi
പ്രതിരോധമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഭാരത് ഇലക്ട്രോണിക്സിൽ വിവിധ തസ്തികകളിലായി 86 ഒഴിവ്. കരാർ നിയമനമായിരിക്കും. ഓൺലൈനായി അപേക്ഷിക്കണം. കേരളത്തിൽ അഞ്ച് ഒഴിവുണ്ട്.

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായപരിധി എന്ന ക്രമത്തിൽ.

കേരളം
ട്രെയിനി എൻജിനീയർ-I-5 :ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇ ആൻഡ് ടി/ടെലികമ്യൂണിക്കേഷൻ/ഇ.ഇ.ഇ. ബി.ഇ./ബി.ടെക്. ആറുമാസത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രായപരിധി: 25 വയസ്സ്.

മുംബൈ, ബെംഗളൂരു
ട്രെയിനി എൻജിനീയർ-I-20 : 
ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇ ആൻഡ് ടി/ടെലികമ്യൂണിക്കേഷൻ/ഇ.ഇ.ഇ. ബി.ഇ./ബി.ടെക്. ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രായപരിധി: 25 വയസ്സ്.
പ്രോജക്ട് എൻജിനീയർ-I-40 :ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇ ആൻഡ് ടി/ടെലികമ്യൂണിക്കേഷൻ/ഇ.ഇ.ഇ. ബി.ഇ./ബി.ടെക്. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രായപരിധി: 28 വയസ്സ്

ഗാസിയബാദ്

പ്രോജക്ട് എൻജിനീയർ-I-21 (ഇലക്ട്രോണിക്സ് കമ്യൂണിക്കേഷൻ എൻജിനീയറിങ്-8, കംപ്യൂട്ടർ സയൻസ്-13)

യോഗ്യത:ബന്ധപ്പെട്ട വിഷയങ്ങളിലെ ബി.ഇ./ബി.ടെക്./ബി.എസ്സി. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 28 വയസ്സ്.

വിശദവിവരങ്ങൾക്ക് www.bel-india.inഎന്ന വെബ്സൈറ്റ് കാണുക. കേരള, ബെംഗളൂരു എന്നിവിടങ്ങളിലെ ഒഴിവിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 2. ഗാസിയാബാദിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി: ഓഗസ്റ്റ് 17.


Advertise Here

Post a Comment

Previous Post Next Post