സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) സര്‍ക്കിള്‍ ബേസ്ഡ് ഓഫിസര്‍മാരെ തേടുന്നു. വിവിധ സര്‍ക്കിളുകളിലായി 3,850 ഒഴിവുകളുണ്ട്. ഓരോ സര്‍ക്കിളിലും ലഭ്യമായ ഒഴിവുകള്‍ ചുവടെ. ശമ്പള നിരക്ക് 23,700-42,020 രൂപ.
അഹ്മദാബാദ് (ഗുജറാത്ത്) -750,
ബംഗളൂരു (കര്‍ണാടക) -750,
ഭോപാല്‍ (മധ്യപ്രദേശ്, ഛത്തിസ്ഗഢ്) -296/104,
ചെന്നൈ (തമിഴ്നാട്) -550,
ഹൈദരാബാദ് (തെലങ്കാന) 550,
ജയ്പുര്‍ (രാജസ്ഥാന്)-300,
മഹാരാഷ്ട്ര (മഹാരാഷ്ട്ര -മുംബൈ ഒഴികെ) -51,
ഗോവ -33.
അപേക്ഷിക്കുന്ന സര്‍ക്കിളിലേക്കാവും തെരഞ്ഞെടുക്കപ്പെടുന്നവരെ നിയമിക്കുക.
യോഗ്യത: ഇന്ത്യന്‍ പൗരന്മാരായിരിക്കണം. ഏതെങ്കിലും ഡിസിപ്ലിനില്‍ അംഗീകൃത സര്‍വകലാശാല ബിരുദമുണ്ടായിരിക്കണം (യോഗ്യത പരീക്ഷയ്ക്ക് ലഭിച്ച മാര്‍ക്കിന്‍റെ ശതമാനം ഓണ്‍ലൈന്‍ അപേക്ഷയില്‍ രേഖപ്പെടുത്തണം). പ്രായപരിധി 1/8/2020 ല്‍ 30 വയസ്സ്. 1990 ആഗസ്റ്റ് രണ്ടിനു മുൻപ് ജനിച്ചവരാകരുത് സംവരണ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.
ഏതെങ്കിലും ഷെഡ്യൂള്‍ഡ് കമേഴ്സ്യല്‍ ബാങ്ക് അല്ലെങ്കില്‍ റീജണല്‍ റൂറല്‍ ബാങ്കില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം വേണം.
ഏതു സംസ്ഥാനത്തിലെ ഒഴിവുകള്‍ക്കാണോ അപേക്ഷിക്കുന്നത് അവിടത്തെ പ്രാദേശിക ഭാഷ ഒരു വിഷയമായി പഠിച്ചിട്ടുണ്ടെന്ന് തെളിയിക്കുന്ന 10 അല്ലെങ്കില്‍ 12 ക്ലാസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി എഴുത്തുപരീക്ഷ/ വ്യക്തിഗത അഭിമുഖം നടത്തിയാണ് സെലക്ഷന്. സ്റ്റേറ്റ്, കാറ്റഗറി അടിസ്ഥാനത്തില്‍ തയാറാക്കുന്ന മെറിറ്റ് ലിസ്റ്റില്‍ നിന്നാണ് നിയമനം. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
Post a Comment