നാഷണൽ റൂറൽ ഡവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിയമനം; 510 ഒഴിവുകൾ.

Info Payangadi

  

ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ റൂറല്‍ ഡെവലപ്പ്‌മെന്റ് മന്ത്രാലയത്തിന് കീഴില്‍ ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്പ്‌മെന്റ് ആന്റ് പഞ്ചായത്ത് രാജില്‍ വിവിധ തസ്തികകളിലായി 510 അവസരം. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം.


സ്റ്റേറ്റ് പ്രോഗ്രാം കോര്‍ഡിനേറ്ററുടെ പത്ത് ഒഴിവുകളാണുള്ളത്. ഇക്കണോമിക്‌സ്/ റൂറല്‍ ഡെവലപ്പ്‌മെന്റ്/റൂറല്‍ മാനേജ്‌മെന്റ്/ പൊളിറ്റിക്കല്‍ സമയന്‍സ്/ സോഷ്യോളജി/ സോഷ്യല്‍ വര്‍ക്ക്/ ഡെവലപ്പ്‌മെന്റ് സ്റ്റ്ഡീസ്/ എന്നിവയിലേതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം. സെക്കന്‍ഡറിയില്‍ 60 ശതമാനം മാര്‍ക്കോടെയും ഹയര്‍സെക്കണ്ടറി/ ബിരുദം/ ബിരുദാനന്തര ബിരുദം എന്നിവ 50 ശതമാനം മാര്‍ക്കോടെയും പാസായിരിക്കണം. അല്ലെങ്കില്‍ തത്തുല്ല്യം.ഗ്രാമപഞ്ചായത്തുകളുടെ പ്രവര്‍ത്തനം, ലക്ഷ്യം, ഘടന എന്നിവയെക്കുറിച്ച് വ്യക്തമായ അവബോധം ഉണ്ടായിരിക്കണം. കപ്പാസിറ്റി ബില്‍ഡിങ് ആന്റ് ട്രെയിനിംഗ്, ഗവേണന്‍സ് പ്ലാനിങ് എന്നിവയില്‍ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തി പരിചയം. ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകള്‍ എഴുതാനും വായിക്കാനും അറിയണം. കംപ്യൂട്ടര്‍ പരിജ്ഞാനവും ഉണ്ടായിരിക്കണം. 30-50 വയസുവരെയാണ് പ്രായപരിധി


യെങ് ഫെലോ 250 ഒഴിവുകളാണ് ഉള്ളത്. ഇക്കണോമിക്‌സ്/ റൂറല്‍ ഡെവലപ്പ്‌മെന്റ്/ റൂറല്‍ മാനേജ്‌മെന്റ്/ പൊളിറ്റിക്കല്‍ സയന്‍സ്/ സോഷ്യോളജി/ സോഷ്യല്‍വര്‍ക്ക്/ ഡെവലപ്പ്‌മെന്റ് സ്റ്റഡീസ്/ എന്നിവയില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം. സെക്കണ്ടറിയില്‍ 60 ശതമാനം മാര്‍ക്കോടെയെങ്കിലും ഹയര്‍സെക്കണ്ടറി/ ബിരുദം./ ബിരുദാനന്തര ബിരുദം എന്നിവ അമ്പത് ശതമാനം മാര്‍ക്കോടെയെങ്കിലും പാസായിരിക്കണം. അല്ലെങ്കില്‍ തത്തുല്ല്യം. ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകള്‍ എഴുതാനും വായിക്കാനും അറിയണം. പ്രാദേശിക ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രാദേശിക ഭാഷാ പരിജ്ഞാനം ഉണ്ടായിരിക്കണം. കംപ്യൂട്ടര്‍ പരിജ്ഞാനം. ഇന്ത്യയില്‍ എവിടേയും പ്രവര്‍ത്തി ചെയ്യാന്‍ തയ്യാറായിരിക്കണം. 25-30 വയസുവരെയാണ് പ്രായം.

Advertise Here

Post a Comment

Previous Post Next Post