കണ്ണൂർ ജില്ലാ ആശുപത്രിയില്‍താല്‍ക്കാലിക നിയമനം.

Info Payangadi


ജില്ലാ ആശുപത്രിയില്‍ എന്‍ എച്ച് എമ്മിന്റെ കീഴില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ്, ക്ലീനിങ്ങ് സ്റ്റാഫ് എന്നീ തസ്തികകളിലേക്കാണ് നിയമനം.

 ഡോക്ടര്‍ – എംബിബിഎസും ടിസിഎംസി പെര്‍മനന്റ് രജിസ്‌ട്രേഷന്‍. സ്റ്റാഫ് നഴ്‌സ് – അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഡിഗ്രി/ ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി അല്ലെങ്കില്‍ ബി എസ് സി നഴ്‌സിംഗ് എ സി എല്‍ എസ്സ്, ബി എല്‍ എസ് ഉള്ളവര്‍ക്ക് മുന്‍ഗണന.

പ്രായം 40 വയസില്‍ താഴെയുള്ളവര്‍ക്കും പ്രസ്തുത തസ്തി കകളില്‍ നിന്നും വിരമിച്ചമിച്ചവരാണെങ്കില്‍ പരമാവധി 60 വയസ് ഉള്ളവര്‍ക്കും അപേക്ഷിക്കാം. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജൂലൈ 17ന് രാവിലെ 10 മണിക്ക് മുമ്പായി യോഗ്യത, മേല്‍വിലാസം തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം കണ്ണൂര്‍ ജില്ലാ സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം.
Advertise Here

Post a Comment

Previous Post Next Post