സി.ആര്‍.പി.എഫില്‍ 789 പാരാമെഡിക്കല്‍ സ്റ്റാഫ്; ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം...

Info Payangadi

സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിൽ പാരാമെഡിക്കൽ സ്റ്റാഫ് വിഭാഗത്തിൽ 789 ഒഴിവുണ്ട്. സ്ത്രീകൾക്കും അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കണം. തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തിൽ.

• സബ്ബ് ഇൻസ്പെക്ടർ-183, സ്റ്റാഫ് നഴ്സ്-175: പന്ത്രണ്ടാംക്ലാസ് പാസായിരിക്കണം. മൂന്നുവർഷത്തെ ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി ഡിപ്ലോമ. സെൻട്രൽ നഴ്സിങ് കൗൺസിൽ/സ്റ്റേറ്റ് നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ.

• അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ-158, ഫാർമസിസ്റ്റ്-84: പന്ത്രണ്ടാംക്ലാസ് അല്ലെങ്കിൽ തത്തുല്യം. ഫാർമസിയിൽ രണ്ടുവർഷത്തെ ഡിപ്ലോമ. രജിസ്ട്രേഡ് ഫാർമസിസ്റ്റ് ആയിരിക്കണം.

• ലബോറട്ടറി ടെക്നീഷ്യൻ-64: സയൻസ് വിഷയമായ മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം. മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ഡിപ്ലോമ.

• ഹെഡ് കോൺസ്റ്റബിൾ-442, ഫിസിയോ തെറാപ്പി അസിസ്റ്റന്റ്/നഴ്സിങ് അസിസ്റ്റന്റ്/മെഡിക്-88: പന്ത്രണ്ടാംക്ലാസ് അല്ലെങ്കിൽ തത്തുല്യം. ഫിസിയോ തെറാപ്പിയിൽ രണ്ടുവർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ്.

• ജൂനിയർ എക്സ്-റേ അസിസ്റ്റന്റ്-84: സയൻസ് വിഷയമായുള്ള മെട്രിക്കുലേഷൻ റേഡിയോ ഡയഗ്നോസിസിൽ രണ്ടുവർഷത്തെ ഡിപ്ലോമ സർട്ടിഫിക്കറ്റ്.

• കുക്ക്-116: മെട്രിക്കുലേഷനും ഒരുവർഷത്തെ പ്രവൃത്തിപരിചയവും.

• സഫായ് കരംചാരി-121: മെട്രിക്കുലേഷനും ഇംഗ്ലീഷ്/ഹിന്ദി/പ്രാദേശികഭാഷാപരിജ്ഞാനവും. മെഡിക്കൽ ഫിറ്റ്നസ് ഉണ്ടായിരിക്കണം.

പ്രായപരിധിയിൽ എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചുവർഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവർഷവും ഇളവ് ലഭിക്കും.

ഇൻസ്പെക്ടർ (ഡയറ്റീഷ്യൻ), ഇലക്ട്രോ കാർഡിയോഗ്രഫി ടെക്നീഷ്യൻ, ഇലക്ട്രീഷ്യൻ, സ്റ്റുവാർഡ്, മസാൽച്ചി, ധോബി/വാഷർമാൻ, വാട്ടർ കാരിയർ, ടേബിൾ ബോയ്, ലാബ് ടെക്നീഷ്യൻ, റേഡിയോഗ്രാഫർ, എ.എൻ.എം./മിഡൈ്വഫ്, ലബോറട്ടറി അസിസ്റ്റന്റ്, ഡയാലിസിസ് ടെക്നീഷ്യൻ, ഡെന്റൽ ടെക്നീഷ്യൻ, ഫിസിയോതെറാപ്പിസ്റ്റ്, റേഡിയോ ഗ്രാഫർ, വെറ്ററിനറി (ഹെഡ് കോൺസ്റ്റബിൾ) തസ്തികകളിലും ഒഴിവുകളുണ്ട്.

തിരഞ്ഞെടുപ്പ്: മൂന്നുഘട്ടത്തിലൂടെയാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടത്തിൽ ശാരീരിക, കായികക്ഷമത പരിശോധനയാണ്. രണ്ടാംഘട്ടത്തിൽ രണ്ടുമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയുണ്ടായിരിക്കും. തിരുവനന്തപുരത്തെ പള്ളിപ്പുറവും പരീക്ഷാകേന്ദ്രമാണ്. മൂന്നാംഘട്ടത്തിൽ ട്രേഡ് ടെസ്റ്റും സർട്ടിഫിക്കറ്റ് പരിശോധനയുമാണുള്ളത്. നാലാംഘട്ടത്തിലാണ് മെഡിക്കൽ പരിശോധന.

അപേക്ഷിക്കേണ്ട വിധം:
വിശദമായ വിജ്ഞാപനത്തോടൊപ്പം www.crpf.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷയുടെ മാതൃക നൽകിയിട്ടുണ്ട്. അപേക്ഷയും രണ്ട് ഫോട്ടോയും അനുബന്ധരേഖകളും സഹിതം DIGP, Group Centre, CRPF, Bhopal, Village-Bangrasia, Taluk-Huzoor, District-Bhopal, M.P.-462045 എന്ന വിലാസത്തിലേക്ക് അയയ്ക്കണം.

അപേക്ഷയുടെ കവറിനുപുറത്ത് Central Reserve Police Force Paramedical Staff Examination എന്ന് രേഖപ്പെടുത്തണം. കൂടാതെ അപേക്ഷിക്കുന്ന തസ്തികയുടെ പേരും രേഖപ്പെടുത്തിയിരിക്കണം.

 അവസാന തീയതി: ഓഗസ്റ്റ് 31.
Advertise Here

Post a Comment

Previous Post Next Post