കൊച്ചിൻ ഷിപ്യാർഡിൽ 358 അപ്രൻറിസ് ഒഴിവുകൾ

Info Payangadi

ഒരുവർഷത്തെ പരിശീലനമായിരിക്കും .

വൊക്കേഷണൽ അപ്രൻറിസ് , ട്രേഡ് അപ്രൻറിസ് എന്നീ വിഭാഗങ്ങളിലാണ് അവസരം .

ഒരുതവണ പരിശീലനം കഴിഞ്ഞവർക്കും ഇപ്പോൾ പരിശീലനത്തിലായിരിക്കുന്നവർക്കും അപേക്ഷിക്കാനാകില്ല .

ഒഴിവുകളുടെ എണ്ണം , യോഗ്യത ,സ്റ്റൈപ്പൻഡ് എന്നിവ ചുവടെ ചേർക്കുന്നു

കാറ്റഗറി I  – ടെക്‌നീഷ്യൻ ( വൊക്കേഷണൽ ) അപ്രൻറിസ് :

ഒഴിവുകളുടെ എണ്ണം : 08
ഒഴിവുള്ള വിഭാഗങ്ങൾ : അക്കൗണ്ടിങ് ആൻഡ് ടാക്സേഷൻ – 1 , കസ്റ്റമർ റിലേഷൻ ഷിപ്പ് മാനേജ്മെൻറ്- 2 , ഇലക്‌ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് ടെക്നോളജി- 1 , ഫുഡ് ആൻഡ് റസ്റ്റോറൻറ് മാനേജ്മെൻറ്- 3 , ബേസിക് നഴ്സിങ് ആൻഡ് പാലിയേറ്റീവ് കെയർ- 1
സ്റ്റൈപ്പൻഡ് : 9,000 രൂപ.
യോഗ്യത : ബന്ധപ്പെട്ട വിഷയങ്ങളിലെ വി.എച്ച്.എസ്.ഇ  പാസായിരിക്കണം .

കാറ്റഗറി – II ട്രേഡ് അപ്രൻറിസ് : 

ഒഴിവുകളുടെ എണ്ണം : 350
ഒഴിവുള്ള ട്രേഡുകൾ : ഇലക്‌ട്രീഷൻ – 47 , ഫിറ്റർ -36 , വെൽഡർ- 47 , മെഷിനിസ്റ്റ്- 10 , ഇലക്‌ട്രോണിക്‌ മെക്കാനിക്ക്- 15 , ഇൻസ്ട്രുമെൻറ്
മെക്കാനിക്ക്- 14 , ഡോട്സ്മാൻ ( മെക്കാനിക്ക് ) – 6 , ഡോട്സ്മാൻ ( സിവിൽ ) – 4 , പെയിൻറർ- 10 , മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ 10 , ഷീറ്റ് മെറ്റൽ വർക്കർ- 47 ,
ഷിപ്പ്റൈറ്റ് വുഡ് ( കാർപ്പെൻറർ ) -20 , മെക്കാനിക്ക് ഡിസൽ- 37 , ഫിറ്റർ പൈപ്പ് ( പ്ലംബർ ) – 37 , റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് മെക്കാനിക്ക് – 10 .
സ്റ്റൈപ്പൻഡ് : 8,000 രൂപ .
യോഗ്യത : ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ. പാസായിരിക്കണം . തത്തുല്യ യോഗ്യതയുള്ളവർ ഇക്വലൻസി സർട്ടിഫിക്കറ്റ് ഓൺലൈൻ അപേക്ഷയോടൊപ്പം സമർപ്പിക്കണം .
പ്രായപരിധി : അപ്രൻറിസ് നിയമപ്രകാരം .

തിരഞ്ഞെടുപ്പ് :

കേരളത്തിൽ നിന്നുള്ളവർക്കാണ് പരിഗണന .

യോഗ്യതാമാർക്കിൻറ അടിസ്ഥാനത്തിൽ ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവരെ സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ക്ഷണിക്കും .

ഓൺലൈൻ അപേക്ഷയുടെ പകർപ്പും മറ്റ് അനുബന്ധരേഖകളുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും പരിശോധനയ്ക്ക് ഹാജരാക്കണം .

പരിശോധനയ്ക്കുശേഷം തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റിൻറ അടിസ്ഥാനത്തിൽ മെഡിക്കൽ ഫിറ്റ്നസ് അനുസരിച്ച് നിയമിക്കപ്പെടും .

അപേക്ഷിക്കേണ്ട സമർപ്പിക്കേണ്ട വിധം

www.cochinshipyard.com എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക
അപേക്ഷകർക്ക് ഓൺ‌ലൈൻ വഴി അപേക്ഷിക്കാം
അപേക്ഷകർ യോഗ്യത അനുസരിച്ച് യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം
ആവശ്യമെങ്കിൽ അപേക്ഷാ ഫീസ് അടയ്ക്കുക.
അപേക്ഷ സമർപ്പിക്കുന്നതിന് സമർപ്പിക്കുക ബട്ടണിൽ ക്ലിക്കുചെയ്യുക.
ഭാവിയിലെ ഉപയോഗത്തിനായി ആപ്ലിക്കേഷൻ പ്രിന്റ് ഔട്ട് എടുക്കുക
ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുന്നതിനുമുൻപ് വയസ്സ് , വിദ്യാഭ്യാസ യോഗ്യത , പ്രവൃത്തി പരിചയം , ജാതി എന്നിവയുടെ രേഖകളും പാസ്പോർട്ട് സൈസ് ഫോട്ടോയും അപ്ലോഡ് ചെയ്യണം .

അപേക്ഷിക്കുന്നതിനൊപ്പം ലഭിക്കുന്ന രജിസ്റ്റർ നമ്പർ സൂക്ഷിക്കണം .

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.cochinshipyard.com എന്ന വെബ്സൈറ്റ് കാണുക .
Advertise Here

Post a Comment

Previous Post Next Post