മഹാ മുംബൈ മെട്രോയില്‍ 110 ഒഴിവുകള്‍; അപേക്ഷ ജൂലായ് 27 വരെ..

Info Payangadi

മുംബൈയിലെ മഹാ മുംബൈ മെട്രോ ഓപ്പറേഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 110 അവസരം. ടെക്നീഷ്യൻ തസ്തികയിൽ 106 ഒഴിവ്. ഓൺലൈനായി അപേക്ഷിക്കണം.

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായപരിധി എന്ന ക്രമത്തിൽ.
ടെക്നീഷ്യൻ-I-53:ഇലക്ട്രിക്കൽ/ ഇലക്ട്രീഷ്യൻ/ വയർമാൻ/ റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്/ മെക്കാനിക്ക്/ ഇലക്ട്രീഷ്യൻ (പവർ ഡിസ്ട്രിബ്യൂഷൻ)/ ഫിറ്റർ എച്ച്.ടി., എൽ.ടി. എക്വിപ്മെന്റ് ആൻഡ് കേബിൾ ജോയിന്റിങ്ങ്/ ഇലക്ട്രോണിക് മെക്കാനിക്ക് എന്നിവയിലേതി ലെങ്കിലും ഐ.ടി.ഐ./ എൻ.സി. വി.ടി./ എസ്.സി.വി.ടി., രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 40 വയസ്സ്.

ടെക്നീഷ്യൻ I, II (സിവിൽ)-10 :സിവിൽ/ ബിൽഡിങ് മെയിന്റനൻസ്/ കൺസ്ട്രക്ഷൻ ആൻഡ് വുഡ് വർക്കിങ്/ ഫിറ്റർ/ വെൽഡർ മെഷീനിസ്റ്റ്/ (ഗ്രൈൻഡർ)/ മേസൺ/ പ്ലംബർ എന്നിവയിലേതിലെങ്കിലും ഐ.ടി.ഐ./ എൻ. സി.വി.ടി./ എസ്.സി.വി.ടി. ടെക്നീഷ്യൻ-I-ൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി: ടെക്നീഷ്യൻ- തസ്തികയിൽ 40 വയസ്സ്. ടെക്നീഷ്യൻ II തസ്തികയിൽ, 38 വയസ്സ്.

ടെക്നീഷ്യൻ എസ് ആൻഡ് ടി-I, II-41: ഇലക്ട്രോണിക്സ് മെക്കാനിക്ക്/ മെക്കാനിക്ക് (കമ്മ്യൂണിക്കേഷൻ എക്വിപ്മെന്റ് മെയിന്റനൻസ്)/ ഇൻഫർമേഷൻ ടെക്നോളജി/ ഇൻഫർമേഷൻ കമ്മ്യൂ ണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്/ മെക്കാനിക്ക് കംപ്യൂട്ടർ ഹാഡ്വേർ/ മെക്കാനിക്ക് കം ഓപ്പറേറ്റർ ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷൻ സിസ്റ്റം/ മെക്കാനിക്ക് (കൺസ്യൂമർ ഇലക്ട്രോണിക്സ്)/ നെറ്റ് വർക്ക് ടെക്നീഷ്യൻ എന്നിവയിലേതിലെങ്കിലും ഐ.ടി.ഐ./ എൻ.സി.വി.ടി./ എസ്.സി.വി.ടി. ടെക്നീഷ്യൻ-I-ൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രായപരിധി: ടെക്നീഷ്യൻ തസ്തികയിൽ 40 വയസ്സ്. ടെക്നീഷ്യൻ II തസ്തികയിൽ, 38 വയസ്സ്.

ടെക്നീഷ്യൻ (ഇ ആൻഡ് എം)-I, II-2 - : ഇലക്ട്രിക്കൽ/ ഇലക്ട്രീഷ്യൻ/ വയർമാൻ/ ഇലക്ട്രീഷ്യൻ (പവർ ഡിസ്ട്രിബ്യൂഷൻ)/ ഫിറ്റർ എച്ച്.ടി., എൽ.ടി. എക്വിപ്മെന്റ് ആൻഡ് കേബിൾ ജോയിന്റിങ്/ ഇലക്ട്രോണിക് മെക്കാനിക്ക്/ ഫിറ്റർ/ വെൽഡർ/ റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് എന്നിവയിലേതിലെങ്കിലും ഐ.ടി.ഐ./ എൻ. സി.വി.ടി./ എസ്.സി.വി.ടി. ടെക്നീഷ്യൻ-I-ൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി: ടെക്നീഷ്യൻ തസ്തികയിൽ 40 വയസ്സ്. ടെക്നീഷ്യൻ II തസ്തികയിൽ, 38 വയസ്സ്.

ട്രെയിൻ ഓപ്പറേറ്റർ (ഷണ്ടിങ്)-1: ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ബിരുദം/ ഡിപ്ലോമ. പ്രായപരിധി: 38 വയസ്സ്.

ജൂനിയർ എൻജിനീയർ (സ്റ്റോർസ്)-1: ഇലക്ട്രിക്കൽ/ മെക്കാനിക്കൽ/ സിവിൽ/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ബിരുദം/ ഡിപ്ലോമ. പ്രായപരിധി: 38 വയസ്സ്.

ട്രാഫിക്ക് കൺട്രോളർ-1: ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ബിരുദം/ഡിപ്ലോമ. പ്രായപരിധി: 38 വയസ്സ്.

ഹെൽപ്പർ-1:ഐ.ടി.ഐ./ എൻ.സി. വി.ടി./ എസ്.സി.വി.ടി. പ്രായപരിധി: 38 വയസ്സ്.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.mmrda.maharashtra.gov.inഎന്ന വെബ്സൈറ്റ് കാണുക. അപേക്ഷാഫീസുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 27.
Advertise Here

Post a Comment

Previous Post Next Post