ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (ഐബിപിഎസ്) കേരള ഗ്രാമീൺ ബാങ്ക് ഉൾപ്പെടെ 43 ഗ്രാമീണ്‍ ബാങ്കുകളിലെ ഓഫീസർ (സ്കെയിൽ ഒന്ന്, രണ്ട്, മൂന്ന്), ഓഫീസ് അസിസ്റ്റന്റ് (മൾട്ടിപർപ്പസ്) എന്നിവയിൽ അപേക്ഷിക്കുന്നതിനു യോഗ്യത നേടുന്നതിനുള്ള ഒന്‍പതാമത് ഐബിപിഎസ് പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈൻ പരീക്ഷയാണ് നടത്തുന്നത്.
ഓഫീസർ സ്കെയിൽ ഒന്ന്, ഓഫീസ് അസിസ്റ്റന്റ് തസ്തികയ്ക്കുള്ള പരീക്ഷ സെപ്റ്റംബർ ഒക്ടോബർ, നവംബർ മാസങ്ങളിൽ നടത്തും. ബിരുദധാരികൾക്കാണ് അവസരം.
ജൂലൈ 21 വരെ അപേക്ഷിക്കാം.
ഓഫീസര്‍ സ്കെയില്‍ മൂന്ന്
(സീനിയര്‍ മാനേജര്‍): 156 ഒഴിവ്.
പ്രായം: 21- 40 വയസ്.
ഓഫീസര്‍ സ്കെയില്‍ രണ്ട്
(മാനേജര്‍): 1,509 ഒഴിവ്.
പ്രായം: 21- 32.
ജനറല്‍ ബാങ്കിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, ട്രഷറി മാനേജര്‍, മാര്‍ക്കറ്റിംഗ് ഓഫീസര്‍, അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍, ലോ ഓഫീസര്‍ തസ്തികകളിലാണ് അവസരം.
ഓഫീസര്‍ സ്കെയില്‍ ഒന്ന്
(അസിസ്റ്റന്റ് മാനേജര്‍): 3,800 ഒഴിവ്.
പ്രായം: 18 -30 വയസ്.
ഓഫീസ് അസിസ്റ്റന്റ് (മള്‍ട്ടിപര്‍പ്പസ്): 4,614 ഒഴിവ്
പ്രായം: 18- 28 വയസ്.
ഐബിപിഎസ് പൊതുപരീക്ഷയിൽ നേടുന്ന സ്കോറിന്റെ അടിസ്ഥാനത്തിലാണ് ആദ്യ തെരഞ്ഞെടുപ്പ്. പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് ഐബിപിഎസ് നടത്തുന്ന കോമണ്‍ ഇന്റർവ്യൂ ഉണ്ടാകും.
പൊതുപരീക്ഷയിലും ഇന്റർവ്യൂവിലും ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥിയെ ബാങ്കുകളിലൊന്നിലേക്ക് അലോട്ട് ചെയ്യും. അലോട്ട്മെന്റ് വിവരങ്ങൾ ഐബിപിഎസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
യോഗ്യത മൾട്ടിപർപ്പസ്
അംഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം. അല്ലെങ്കിൽ തത്തുല്യ യോഗ്യത. കംപ്യൂട്ടർ പ്രവർത്തിപ്പിക്കാനും ഉപയോഗിക്കാനും അറിവുള്ളവരായിരിക്കണം. കംപ്യൂട്ടർ ഓപ്പറേഷൻസ്/ലാംഗ്വേജിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ/ഡിഗ്രി യോഗ്യത ഉണ്ടായിരിക്കണം. അല്ലെങ്കിൽ ഹൈസ്കൂൾ/കോളജ്/ഇൻസ്റ്റിറ്റ്യൂട്ട് തലത്തിൽ കംപ്യൂട്ടർ/ഐടി ഒരു വിഷയമായി പഠിച്ചിരിക്കണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഒൗദ്യോഗിക ഭാഷാപരിജ്ഞാനമുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണനയുണ്ട്.
പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കാർക്ക് മൂന്നും വികലാംഗർക്ക് പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. വിമുക്തഭടൻമാർക്കു നിയമപ്രകാരം ഇളവു ലഭിക്കും.
ഓണ്‍ലൈനായാണു പരീക്ഷ നടത്തുന്നത്. രണ്ടു മണിക്കൂറാണ് പരീക്ഷാ സമയം. അഞ്ചു വിഷയങ്ങളിൽനിന്നായി 200 മാർക്കിന്റെ പരീക്ഷയാണു നടത്തുന്നത്. റീസണിംഗ്, ഇംഗ്ലീഷ് ലാംഗ്വേജ്, ന്യൂമറിക്കൽ എബിലിറ്റി, ജനറൽ അവയർനെസ്, കംപ്യൂട്ടർ പരിജ്ഞാനം എന്നീ വിഷയങ്ങളിൽനിന്നാണു ചോദ്യങ്ങൾ. പരീക്ഷയ്ക്കു നെഗറ്റീവ് മാർക്കുണ്ട്. പരീക്ഷയിലെ ഓരോ വിഷയത്തിനും നിർദിഷ്ട കട്ട് ഓഫ് മാർക്ക് നേടണം. ടോട്ടൽ വെയിറ്റേജ് സ്കോറിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷകരെ ഇന്റർവ്യൂവിനു ഷോർട്ലിസ്റ്റ് ചെയ്യുന്നത്.
കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, പത്തനംതിട്ട എന്നിവിടങ്ങളിലാണു പരീക്ഷാകേന്ദ്രങ്ങൾ. ലക്ഷദ്വീപുകാർക്ക് കവരത്തിയിൽ പരീക്ഷാകേന്ദ്രമുണ്ട്.
അപേക്ഷാഫീസ്
850 രൂപ. പട്ടികവിഭാഗം, വികലാംഗർ, വിമുക്തഭടൻമാർ എന്നിവർക്ക് 175 രൂപ മതി. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് മുഖേന ഓണ്‍ലൈനിലൂടെയും അല്ലെങ്കിൽ സിബിഎസ് സൗകര്യമുള്ള ബാങ്ക് ശാഖകളിലൂടെ ഓണ്‍ലൈനായും ഫീസടയ്ക്കാം.
അപേക്ഷിക്കേണ്ട വിധം
www.ibps.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കാം. നിർദേശങ്ങൾ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.
അപേക്ഷകർക്ക് ഇ-മെയിൽ ഐഡി ഉണ്ടായിരിക്കണം. അപ്ലോഡ് ചെയ്യാൻ അപേക്ഷകന്റെ ഒപ്പും പാസ്പോർട്ട്സൈസ് കളർ ഫോട്ടോയും സ്കാൻ ചെയ്തു സൂക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.ibps.in .
Post a Comment