തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അസി: പ്രൊഫസർ കരാർ നിയമനം

Info Payangadi

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കാർഡിയാക്ക് അനസ്തീഷ്യ, പീഡിയാട്രിക് കാർഡിയാക്ക് സർജറി എന്നീ വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് കരാർ നിയമനം നടത്തുന്നു. ഓരോ ഒഴിവുകൾ വീതമാണുളളത്.
അസിസ്റ്റന്റ് പ്രൊഫസർ കാർഡിയാക്ക് അനസ്തീഷ്യ തസ്തികയിലേക്ക് ഡി.എം.കാർഡിയാക് അനസ്‌തേഷ്യ അല്ലെങ്കിൽ എം.ഡി/ ഡി.എൻ.ബി അസ്‌തേഷ്യ അല്ലെങ്കിൽ ഡി.എ ആണ് യോഗ്യത.
അസിസ്റ്റന്റ് പ്രൊഫസർ – പീഡിയാട്രിക് കാർഡിയാക്ക് സർജറി തസ്തികയിലേക്ക് എം.സി.എച്ച്/ സി.എൻ.ബി ഇൻ കാർഡിയോ വാസ്‌കുലാർ തൊറാസിക് സർജറി അല്ലെങ്കിൽ എം.എസ്/ ഡി.എൻ.ബി ഇൻ കാർഡിയോ വാസ്‌കുലാർ തൊറാസിക് സർജറിയും കാർഡിയോ വാസ്‌കുലാർ തൊറാസിക് സർജറി അല്ലെങ്കിൽ എം.എസ്/ഡി.എൻ.ബി ഇൻ ജനറൽ സർജറിയും കാർഡിയോ വാസ്‌കുലാർ തൊറാസിക് സർജറിയിൽ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എം.ബി.ബി.എസും കാർഡിയോ വാസ്‌കുലാർ തൊറാസിക് സർജറിയിലെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രതിമാസ വേതനം 54,200 രൂപ. കാർഡിയാക് അനസ്തീഷ്യ വിഭാഗത്തിലേക്ക് 22ന് പകൽ 11 നും പീഡിയാട്രിക് കാർഡിയാക് സർജറി വിഭാഗത്തിലേക്ക് 12 മണിക്കും ഇന്റർവ്യൂ നടക്കും. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ ഹാജരാകണം.

Advertise Here

Post a Comment

Previous Post Next Post