യുവ പ്രൊഫഷണൽ തസ്തികയിൽ വാക്ക്- ഇൻ-ഇന്റർവ്യൂ

Info Payangadi


ആലപ്പുഴ:    സി.പി.സി.ആർ.ഐയുടെ കായംകുളത്തെ പ്രാദേശിക കേന്ദ്രത്തിൽ പ്രവർത്തിക്കു ജില്ല കൃഷി വിജ്ഞാനകേന്ദ്രം നടപ്പാക്കുന്ന ഭാരതിയ കാർഷിക ഗവേഷണ കൗണ്‍സിൽ പദ്ധതിയിൽ യുവ പ്രൊഫഷണൽ രണ്ട് (വൈ.പി.പി.രണ്ട്) ന് വേണ്ടി ജൂണ്‍ 24ന് വാക്ക്- ഇൻ-ഇന്റർവ്യൂ നടത്തും. താൽക്കാലിക നിയമനം 2021 മാർച്ച് 31 വരെ. പ്രായപരിധി ജൂണ്‍ 24ന് 21-45. അഗ്രിക്കൾച്ചർ/ഹോർട്ടികൾച്ചർ എന്നിവയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ബോട്ടണി/സുവോളജി എന്നിവയിൽ ബിരുദവും കാർഷികമേഖലയോട് ബന്ധപ്പെട്ട് ഫീൽഡ് പ്രവർത്തനങ്ങളിൽ ഒരു വർഷത്തെ പ്രവർത്തി പരിചയം. കമ്പ്യൂട്ടർ ഉപയോഗത്തിലും ഇരുചക്രവാഹന ഡ്രൈവിങ്ങിലും ഉള്ള പരിചയം അഭികാമ്യം. മാസ ഫെല്ലോഷിപ്പ് 25,000 രൂപ. കൂടുതൽ വിവരങ്ങൾക്ക് www.kvkalappuzha.org www.cpcri.gov.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കണം. താൽപര്യമുള്ളർ കൃഷ്ണപുരത്തെ സി.പി.സി.ആർ.ഐ പ്രാദേശിക കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കൃഷി വിജ്ഞാന കേന്ദ്രത്തിൽ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂണ്‍ 24ന് രാവിലെ 9.30ന് ഹാജരാകണം. ഫോ: 0479 2959268,2449238.
Advertise Here

Post a Comment

Previous Post Next Post