പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

Info Payangadi

തിരുവന്തപുരം :  ദേശീയ മത്സ്യവിത്തുല്‍പ്പാദന കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തില്‍ രണ്ട് പ്രോജക്റ്റ് അസ്സിസ്റ്റന്റുമാരെ തെരഞ്ഞെടുക്കുന്നു. ഫിഷറീസ് സയന്‍സിലോ സുവോളജിയിലോ ബിരുദാനന്തര ബിരുദമുള്ള തിരുവനന്തപുരം ജില്ലക്കാര്‍ക്ക് അപേക്ഷിക്കാം. ഹാച്ചറിയിലുള്ള പ്രവര്‍ത്തിപരിചയവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും അഭികാമ്യം. പ്രായപരിധി 22 നും 50 നും മദ്ധ്യേ. താത്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ജൂണ്‍ 24 ന് രാവിലെ 11 മണിക്ക് കമലേശ്വരത്തുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടക്കുന്ന വാക്ക്-ഇന്‍- ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2450773.

Advertise Here

Post a Comment

Previous Post Next Post