തെഹ്രി ഹൈഡ്രോ ഡവലപ്മെന്റ് കോര്‍പറേഷന്‍ ഇന്ത്യ ലിമിറ്റഡില്‍ എക്സിക്യൂട്ടീവ് 14 ഒഴിവുണ്ട്. 2020 ലെ നെറ്റ് സ്കോറിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. രജിസ്ട്രേഷന്‍ ടിഎച്ച്‌ഡിസിയുടെ വെബ്സൈറ്റില്‍ ജൂണ്‍ 15 മുതല്‍ തുടങ്ങും.
പേഴ്സണല്‍ വിഭാഗത്തില്‍ 10, പബ്ലിക് റിലേഷന്‍സ് 4 ഒഴിവുമാണുള്ളത്.
പേഴ്സണല്‍ വിഭാഗത്തില്‍ യോഗ്യത:
പേഴ്സണല്‍ മാനേജ്മെന്റ് എംബിഎ/എച്ച്‌ആര്‍ഡി/എച്ച്‌ആര്‍എം അല്ലെങ്കില്‍ പേഴ്സണല്‍ മാനേജ്മെന്റ്/ഐആര്‍/ലേബര്‍ വെല്‍ഫയര്‍ ബിരുദാനന്തര ബിരുദം.പബ്ലിക് റിലേഷന്‍സ് യോഗ്യത:
ബിരുദം, പബ്ലിക് റിലേഷന്‍സ്/മാസ് കമ്യൂണിക്കേഷന്‍/ജേര്‍ണലിസം ബിരുദാനന്തര ബിരുദം/ഡിപ്ലോമ.
പ്രായം: 30.നിയമാനുസൃത ഇളവ് ലഭിക്കും.
Post a Comment