പാലക്കാട് സ്മാൾ ഹൈഡ്രോ കമ്പനിയിൽ കമ്പനി സെക്രട്ടറി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

Info Payangadi

പാലക്കാട്  ജില്ലാപഞ്ചായത്ത് മേല്‍നോട്ടത്തിലുള്ള പാലക്കാട് സ്മാള്‍ ഹൈഡ്രോ കമ്പനിയിൽ  കമ്പനിസെക്രട്ടറി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത:

അംഗീകൃത സര്‍വകലാശാല ബിരുദം, ഇന്‍സ്റ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയിലെ അംഗത്വം, ബന്ധപ്പെട്ട മേഖലയില്‍ അഞ്ച് വര്‍ഷത്തെ തൊഴില്‍ പരിചയം ഉണ്ടായിരിക്കണം. സി എ/ ഐ സി ഡബ്ലിയൂ എ ഐ അല്ലെങ്കില്‍ നിയമവിരുദ്ധം അഭികാമ്യം. 2020 ജൂണ്‍ ഒന്നിന് 45 വയസ്സ്കവിയാത്തവരുമായിരിക്കണം.

സെക്രട്ടേറിയല്‍ ജോലിക്കു പുറമേ നിയമപരമായ ജോലികളിലും ഭരണം നിര്‍വഹണവുമായും പദ്ധതി പ്രവര്‍ത്തനത്തിന് ആവശ്യമായ ധനസമാഹരണം, വിനിയോഗം മുതലായ വിവരങ്ങള്‍ ശേഖരിക്കുകയും ക്രോഡീകരിക്കുന്നതിലും മാനേജിങ് ഡയറക്ടറെ സഹായിക്കുക, ആവശ്യമായ തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക, റിപ്പോര്‍ട്ടുകള്‍ക്ക് മറുപടി നല്‍കല്‍ എന്നിവ ചെയ്യേണ്ടതാണ്.


മറ്റുതരത്തില്‍ അനുയോജ്യമാണെന്ന് കണ്ടാല്‍ പ്രവര്‍ത്തി പരിചയത്തില്‍ ഇളവ് നൽകുന്നതാണ്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് അര്‍ഹമായ ആനുകൂല്യം, പ്രായപരിധി ഇളവും അനുവദിക്കുന്നതാണ്.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 26. കൂടുതല്‍ വിവരങ്ങള്‍ക്ക് pshcl.in/web എന്ന വെബ്‌സൈറ്റ് പരിശോധിക്കുക.

Advertise Here

Post a Comment

Previous Post Next Post