ഇന്ത്യൻ ഓയിൽ കോർപറേഷനിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 6.

Info Payangadi

 തൊഴിൽ പൂർണമായും വാർത്തകൾ മലയാളത്തിൽ മാത്രം...

ഇന്ത്യൽ ഓയിൽ കോർപറേഷനിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷിക്കേണ്ട അവസാന തീയതി
 മെയ് 6.

അസിസ്റ്റന്റ് ഓഫീസർ(ഫിനാൻസ്), എഞ്ചിനീയർ/ഓഫീസർ, ഗ്രാജുവേറ്റ് അപ്രന്റീസ് എഞ്ചിനിയേർസ് ഒഴിവുകളിലാണ് അവസരം. ഒഴിവുകളുടെ എണ്ണം വിജ്ഞാപനത്തിൽ വ്യകതമാക്കിയിട്ടില്ല.

അസിസ്റ്റന്റ് ഓഫീസർ(ഫിനാൻസ്)

യോഗ്യത = കുറഞ്ഞത്  55 ശതമാനം മാർക്കോടെ (എസ്.സി,എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം) ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദം.
സി.എ.,സി.എം.എ. ഇന്റർമീഡിയറ്റ് പാസ്./തത്തുല്യവും അതിനുശേഷം ബന്ധപ്പെട്ട മേഖലയിൽ മൂന്നുവർഷത്തെ പരിചയം.

സി.എ./സി.എം.എ.,ഫൈനൽ പരീക്ഷ പാസായവർ അപേക്ഷിക്കാൻ അർഹരല്ല.

ശമ്പളം = തുടക്കത്തിൽ 40,000 രൂപ അടിസ്ഥാന ശമ്പളവും ഡി.എ.യും അലവൻസുകളും ലഭിക്കും.

പ്രായപരിധി = 2020 ജൂൺ 30 നു 30 വയസ്സു കവിയരുത്. എസ്.സി.,എസ്.ടി., വിഭാഗക്കാർക്ക് അഞ്ചു വർഷത്തെയും ഒ.ബി.സി.(എൻ.സി.ൽ.) വിഭാഗക്കാകർക്കു മൂന്ന് വർഷത്തെയും ഇളവുണ്ട്. ഭിന്നശേഷിക്കാർക്കും വിമുക്ത ഭടന്മാർക്കും നിയമാനുസൃത ഇളവും ലഭിക്കും.

സർവീസ് ബോണ്ട് = തിരഞ്ഞെടുക്കപെടുന്നവർ സർവീസ് ബോണ്ട് നൽകണം. ജനറൽ വിഭാഗത്തിന് 2 ലക്ഷം രൂപയാണ് ബോണ്ട്. എസ്.സി.,എസ്.ടി.,ഒ.ബി.സി.(എൻ.സി.എൽ..), ഇ.ഡബ്ള്യു.എസ്. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 35000 രൂപ മതി.

എഞ്ചിനിയേർസ്/ഓഫീസേഴ്‌സ് /ഗ്രാജുവേറ്റ് അപ്രന്റീസ് എഞ്ചിനിയേർസ്

കെമിക്കൽ , സിവിൽ എൻജിനിയറിങ് വിഷയങ്ങളിലാണ് അവസരം. ബന്ധപ്പെട്ട വിഷയങ്ങളിലെ ഗേറ്റ് 2020 സ്കോർ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്. 2019 ലെയോ അതിനു മുൻപുള്ള വർഷങ്ങളിലേയോ ഗേറ്റ് മാർക്ക് പരിഗണിക്കില്ല.

ശമ്പളം /സ്റ്റൈപ്പന്റ് = എഞ്ചിനിയേർസ് /ഓഫീസർസ് തസ്തികകളിൽ തുടക്കത്തിൽ  E2 (പ്രതിമാസം 50000 രൂപ അടിസ്ഥാന ശമ്പളവും മറ്റു ആനുകൂല്യങ്ങളും) സ്കെയിലിലായിരിക്കും നിയമനം. അപ്രന്റീസുകൾക്കു പ്രതിമാസ സ്റ്റൈപ്പന്റ് ആയിരിക്കും. ഒരു വർഷമാണ് അപ്രന്റിസ്‌ഷിപ്പ്‌ കാലാവധി. അപ്രന്റിസ്‌ഷിപ്പ് തൃപ്തികരമെങ്കിൽ അവരെ കമ്പനി സ്വീകരിക്കും.

പ്രായപരിധി = 2020 ജൂൺ 30 നു 26 വയസു കവിയരുത്.എസ്.സി.,എസ്.ടി., വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി.(എൻ.സി.എൽ.) വിഭാഗക്കാർക്ക് മൂന്നുവർഷത്തേയും ഇളവുണ്ട്. ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും നിയമാനുസൃത ഇളവ് ലഭിക്കും.

സർവീസ് ബോണ്ട്  = അസിസ്റ്റന്റ് ഓഫീസർ (ഫിനാൻസ്), എഞ്ചിനിയേർസ്/ഓഫീസർസ് തസ്‌തികകളിലേക്കു തിരഞ്ഞെടുക്കപ്പെട്ടാൽ സർവീസ് ബോണ്ട് നൽകണം. ജനറൽ വിഭാഗത്തിന് 3 ലക്ഷവും, ഇ.ഡബ്ള്യു.എസ്.,എസ്.സി.,എസ്.ടി.,ഒ.ബി.സി.(എൻ.സി.എൽ) വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 50000 രൂപയാണ് സർവീസ് ബോണ്ട്.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.iocl.com  എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

എല്ലാ തസ്തികകളിലേക്കും ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്.

Tags: Indian Oil Corporation, IOCL
Advertise Here

Post a Comment

Previous Post Next Post