സി പി എം പ്രവർത്തകനെ കോഴ വാങ്ങി നിയമനം നടത്തി എന്ന് ആരോപിച്ച് പഴയങ്ങാടി അർബൻ ബാങ്ക് ചെയർമാനെതിരെ യൂത്ത് കോൺഗ്രസ് പ്രതിക്ഷേധം

Info Payangadi


 പഴയങ്ങാടി അർബൻ ബാങ്കിൽ സി പി എം പ്രവർത്തകനെ കോഴ വാങ്ങി നിയമനം നടത്തിയെന്നാരോപിച്ച് കെ പി സി സി  അംഗമായ ചെയർമാന്റെ പ്രവർത്തിക്കെതിരെ യൂത്ത് കോൺഗ്രസ്‌ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ബാങ്കിനുമുന്നിൽവെച്ച് പ്രതിഷേധ സമരത്തിന്  തുടക്കം കുറിച്ചു.


യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്  സുദീപ് ജെയിംസാണ് പ്രതിഷേധ സമരത്തിന്  തുടക്കം കുറിച്ചത്. വരും ദിവസങ്ങളിൽ ശക്തമായ സമര നടപടികളുമായി മുന്നോട്ട് പോകുമെന്ന് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് അറിയിച്ചു. യൂത്ത് കോൺഗ്രസ്‌ 

ജില്ലാ ജനറൽ സെക്രട്ടറി വി രാഹുൽ,  ബ്ലോക്ക് പ്രസിഡന്റ് സുധീഷ് വെള്ളച്ചാൽ,  സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ, പ്രിനിൽ മതുകോത്ത് , കാപ്പാടൻ ശശിധരൻ,  സനിൽ എ വി,  പി പി രാഹുൽ പൂങ്കാവ്,  മുഹമ്മദ്‌ റാഹിബ്‌ കെ ഇ,  ജിജേഷ് ചൂട്ടാട്, എന്നിവർ നേതൃത്വം നൽകി.


വരും ദിവസങ്ങളില്‍ ചെയര്‍മാനെയും ഭരണസമിതി അംഗങ്ങളെയും തെരുവില്‍ തടയുമെന്നും ജില്ലയ്ക്കകത്തെ പാര്‍ട്ടി നിയന്ത്രണത്തിലുളള മുഴുവൻ സഹകരണ സ്ഥപനങ്ങളിലും നടക്കുന്ന ഇത്തരം നിയമനങ്ങള്‍ക്കെതിരെയുളള സമരത്തിന്‍റെ തുടക്കമാണ് ഇവിടെ കുറിക്കുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.

Advertise Here

Post a Comment

Previous Post Next Post