കൊച്ചിന്‍ ഷിപ്പ്‌യാഡില്‍ തൊഴിലവസരം. പി. & എ. ഡിപ്പാര്‍ട്ട്മെന്റിലെ വര്‍ക്ക്മെന്‍ തസ്തികയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. പത്താം ക്ലാസ് വിജയം ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ.-നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്. മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. മൂന്നുവര്‍ഷത്തെ കരാര്‍ നിയമനമായിരിക്കും.
ആകെ 577ഒഴിവുകളുണ്ട്.
രണ്ടുഘട്ടത്തിലൂടെയാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടത്തില്‍ ഒബ്ജക്ടീവ് ടൈപ്പ് ഓണ്‍ലൈന്‍ പരീക്ഷ നടത്തും. 35 മിനിറ്റുള്ള പരീക്ഷയില്‍ 30 ചോദ്യങ്ങളുണ്ടാകും. 10 ജനറലും, 20 ട്രേഡുമായി ബന്ധപ്പെട്ടതുമായിരിക്കും ചോദ്യങ്ങള്‍. രണ്ടാം ഘട്ടം പ്രാക്ടിക്കല്‍ ടെസ്റ്റായിരിക്കും.
തിരഞ്ഞെടുപ്പില്‍ 20 ശതമാനം യോഗ്യതാ മാര്‍ക്കും 30 ശതമാനം ഒബ്ജക്ടീവ് ടൈപ്പ് ഓണ്‍ലൈന്‍ ടെസ്റ്റും 50 ശതമാനം പ്രാക്ടിക്കല്‍ ടെസ്റ്റുമാണ് പരിഗണിക്കുക.
അതേസമയം കൊച്ചിന്‍ ഷിപ്പ്‌യാഡിന്റെ സബ്സിഡിയറി സ്ഥാപനമായ ടെബ്മാ ഷിപ്പ്‌യാഡിലേക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ ഒഴിവിലും അവസരം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷക്കും സന്ദര്‍ശിക്കുക : https://cochinshipyard.com/
അവസാന തീയതി: ഒക്ടോബര്‍ 10
Post a Comment