വിവിധ സൗജന്യ ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു...

Info Payangadi
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ദേശീയ പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ (എന്‍.ബി.സി.എഫ്.ഡി.സി) ന്യൂഡല്‍ഹി, കീഴില്‍ ഐ.എച്ച്.ആര്‍.ഡി യുടെ വിവിധ അനുബന്ധ സ്ഥാപനങ്ങളില്‍ ഒക്‌ടോബര്‍ മാസം ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സൗജന്യ കോഴ്‌സുകളുടെ വിവരം ചുവടെ ചേര്‍ക്കുന്നു.

എറണാകുളം: മോഡല്‍ ഫിനിഷിങ് സ്‌കൂള്‍, കലൂര്‍ (ഫോണ്‍ 0484-2985252) കോഴ്‌സ് സോളാര്‍ പാനല്‍ ഇന്‍സ്റ്റലേഷന്‍ ടെക്‌നീഷ്യന്‍ (30 സീറ്റ്) കാലാവധി മൂന്ന് മാസം (400 മണിക്കൂര്‍) യോഗ്യത എസ്.എസ്.എല്‍.സി.


കോഴിക്കോട്: കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, ഫോണ്‍ 9446255872, 9447638022, കോഴ്‌സ് അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ് (30 സീറ്റ്) കാലാവധി മൂന്ന് മാസം (350 മണിക്കൂര്‍) യോഗ്യത ബിരുദം.

മലപ്പുറം: ഐ.എച്ച്.ആര്‍.ഡി എക്സ്റ്റന്‍ഷന്‍ സെന്റര്‍, തവനൂര്‍, ഫോണ്‍ 0494-2688699, 9746865638, 0484-2985252, ഡൊമസ്റ്റിക് ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (30 സീറ്റ്) കാലാവധി മൂന്ന് മാസം (400 മണിക്കൂര്‍) യോഗ്യത എസ്.എസ്.എല്‍.സി.


തൃശൂര്‍: ടെക്‌നിക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, വരടിയം, ഫോണ്‍ 0487-2214773, 9497072620, കോഴ്‌സ് ഇലക്ട്രീഷ്യന്‍ ഡൊമസ്റ്റിക്ക് സൊലൂഷന്‍സ് (30 സീറ്റ്) കാലാവധി മൂന്ന് മാസം (350 മണിക്കൂര്‍) യോഗ്യത എസ്.എസ്.എല്‍.സി.
അപേക്ഷകരുടെ യോഗ്യതകള്‍,

മൂന്നു ലക്ഷത്തില്‍ താഴെ വാര്‍ഷിക കുടുംബ വരുമാനമുളള ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവര്‍
അഥവാ ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക കുടുംബ വരുമാനമുളള സാമ്പത്തിക പിന്നാക്ക വിഭാഗക്കാര്‍ അഥവാ ഡീ നോട്ടിഫൈഡ് സെമിനൊമാഡിക് ആന്റ് നൊമാഡികൈ്ടബ്‌സ് (ഡി.എം.റ്റി) വിഭാഗത്തിലുളളവര്‍.
താത്പര്യമുളള അപേക്ഷകര്‍ ഒക്‌ടോബര്‍ ഒമ്പതിനു മുമ്പായി തൊട്ടടുത്ത സ്ഥാപനങ്ങളുമായി ബന്ധപ്പെടുക.
Advertise Here

Post a Comment

Previous Post Next Post