ECIL-ൽ 350 ടെക്‌നിക്കൽ ഓഫീസർ ഒഴിവുകൾ

Info Payangadi
ഇലക്‌ട്രോണിക്‌സ് കോർപ്പറേഷൻ ഇന്ത്യ ലിമിറ്റഡിൽ ടെക്‌നിക്കൽ ഓഫീസറുടെ 350 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

കരാർ നിയമനമായിരിക്കും.

ഒൻപത് മാസത്തേക്കുള്ള കരാറായിരിക്കും.

ഇന്ത്യയിലെ വിവിധ നഗരങ്ങളിലായിരിക്കും നിയമനം.

ഓൺലൈനായി അപേക്ഷിക്കണം.

ഒഴിവുകൾ :

ഹൈദരാബാദ് – 200(ജനറൽ- 91 , ഇ.ഡബ്ലൂ.എസ് – 9, ഒ.ബി.സി – 51 , എസ്.സി – 33, എസ്.ടി – 16)
ന്യൂഡൽഹി – 40 (ജനറൽ – 18 , ഇ.ഡബ്ലൂ.എസ് – 2 , ഒ.ബി.സി – 10 , എസ്.സി – 7 , എസ്.ടി – 3)
ബെംഗളൂരു – 50 (ജനറൽ – 23 , ഇ.ഡബ്ലൂ.എസ് – 2 , ഒ.ബി.സി – 14 , എസ്.സി – 8 , എസ്.ടി – 3)
മുംബൈ – 40 ( ജനറൽ- 18 , ഇ.ഡബ്ലൂ.എസ്. 2 , ഒ.ബി.സി.- 10 , എസ്.സി.- 7 , എസ്.ടി.- 3 )
കൊൽക്കത്ത – 20 (ജനറൽ – 10 , ഇ.ഡബ്ലൂ.എസ് – 1 , ഒ.ബി.സി – 5 , എസ്.സി – 3 , എസ്.ടി – 1)

യോഗ്യത :
ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ / ഇലക്ട്രിക്കൽ ഇലക്‌ട്രോണിക്‌സ് /ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്‌ട്രുമെൻറഷൻ / മെക്കാനിക്കൽ / കംപ്യൂട്ടർ സയൻസ് /ഇൻഫർമേഷൻ ടെക്നോളജി എന്നിവയിലേതിലെങ്കിലും ഫസ്റ്റ് ക്ലാസ് ബിരുദം.
ഒരുവർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി : 30 വയസ്സ്.

എസ്.സി / എസ്.ടി വിഭാഗത്തിന് അഞ്ചുവർഷവും ഒ.ബി.സി വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും.

ശമ്പളം : 23,000 രൂപ.

തിരഞ്ഞെടുപ്പ് :

യോഗ്യതാമാർക്കിൻെറ അടിസ്ഥാനത്തിൽ രേഖകളുടെ പരിശോധനയ്ക്ക് ക്ഷണിക്കും.

അതിനുശേഷമാണ് അവസാനപട്ടിക പ്രസിദ്ധീകരിക്കുക.

രേഖാപരിശോധന ഇലക്ട്രോണിക്സ് കോർപ്പറേഷൻെറ സോണൽ ഓഫീസിലും ഹെഡ് ഓഫീസിലുമായി നടക്കും.

അപേക്ഷിക്കേണ്ട വിധം 

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.ecil.co.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 30

ഓൺലൈനായി അപേക്ഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Advertise Here

Post a Comment

Previous Post Next Post