കോഴിക്കോട് എന്‍.ഐ.ടി.യില്‍ വിവിധ തസ്തികകളിലായി 150 ഒഴിവുകളിലേക്ക് അപേക്ഷിക്കാം

Info Payangadi
കോഴിക്കോട്ടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 150-ഓളം ഒഴിവുകൾ. അക്കാദമികവിഭാഗത്തിൽ 127 ടെക്നിക്കൽ സ്റ്റാഫിന്റെയും ഒരു ജൂനിയർ റിസർച്ച് ഫെലോയുടെയും ഒഴിവുണ്ട്. ഇതുകൂടാതെ വിവിധ വകുപ്പുകളിലായുള്ള 16 തസ്തികകളിലെ ഒഴിവുകളിലേക്ക് എംപാനൽ പട്ടികയും തയ്യാറാക്കുന്നുണ്ട്. എല്ലാം താത്കാലിക നിയമനങ്ങളാണ്.
Advertisement


ടെക്നിക്കൽ സ്റ്റാഫ്-127
  • ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്- 5, യോഗ്യത: കമ്പ്യൂട്ടർ എൻജിനീയറിങ്/ഫൈൻ ആർട്സ്/ആർക്കിടെക്ചർ/സിവിൽ എൻജിനീയറിങ് എന്നിവയിൽ ത്രിവത്സര ഡിപ്ലോമ. ചില തസ്തികകളിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയ യോഗ്യതയാണ്.
  • സിവിൽ എൻജിനീയറിങ് വിഭാഗം- 11, യോഗ്യത: സിവിൽ എൻജിനീയറിങ്ങിൽ ബിരുദം/മൂന്നുവർഷത്തെ ഡിപ്ലോമ. ഒരുവർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
  • കെമിക്കൽ എൻജിനീയറിങ്- 6, യോഗ്യത: കെമിക്കൽ എൻജിനീയറിങ്ങിൽ ബിരുദം/മൂന്നുവർഷത്തെ ഡിപ്ലോമ. ഒരുവർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
  • കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്- 29, യോഗ്യത: കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിലോ ഐ.ടി.യിലോ ബി.ടെക് അല്ലെങ്കിൽ മൂന്നുവർഷത്തെ ഡിപ്ലോമ. ഒരുവർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
  • ഇലക്ട്രിക്കൽ എൻജിനീയറിങ്- 15, യോഗ്യത: ഇലക്ട്രിക്കൽ എൻജിനീയറിങിൽ ഒന്നാംക്ലാസോടെ മൂന്നുവർഷത്തെ ഡിപ്ലോമ. ഒരുവർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
  • ഇലക്ട്രോണിക്സ് എൻജിനീയറിങ്-12, യോഗ്യത: ഇലക്ട്രിക്കൽ എൻജിനീയറിങിൽ മൂന്നുവർഷത്തെ ഡിപ്ലോമ. ഒരുവർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
  • ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ 15 ഒഴിവുകളുണ്ട്. യോഗ്യത: ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഒന്നാംക്ലാസോടെ മൂന്നുവർഷത്തെ ഡിപ്ലോമ. ഒരുവർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
  • മെക്കാനിക്കൽ എൻജിനീയറിങ്-29 (വിവിധ വിഭാഗങ്ങളിലായാണ് ഒഴിവുകൾ)
  • മെക്കാനിക്കൽ എൻജിനീയറിങ്-15, യോഗ്യത: വിഷയത്തിൽ ഒന്നാംക്ലാസോടെ മൂന്നുവർഷത്തെ ഡിപ്ലോമ.
  • കാർപെന്റർ-2, മോട്ടോർ മെക്കാനിക് വെഹിക്കിൾ-2, വെൽഡിങ്-5, യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ. ട്രേഡ് സർട്ടിഫിക്കറ്റ്.
  • കമ്പ്യൂട്ടർ സയൻസ്-1, മെറ്റലർജിക്കൽ എൻജിനീയറിങ്-1, കമ്പ്യൂട്ടർ സയൻസ്-1, യോഗ്യത: ബന്ധപ്പെട്ട വിഷയത്തിലെ ബി.ടെക്.
  • ഫിസിക്സ് വിഭാഗം-8, യോഗ്യത: ബി.എസ്സി./എം.എസ്സി. ഫിസിക്സ്. ഒരുവർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
  • കെമിസ്ട്രി വിഭാഗം-9, യോഗ്യത: 60 ശതമാനം മാർക്കോടെ ബി.എസ്സി./എം.എസ്സി. കെമിസ്ട്രി. ഒരുവർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
  • സ്കൂൾ ഓഫ് ബയോടെക്നോളജി-2, യോഗ്യത: ലൈഫ് സയൻസസ്/ബയോകെമിസ്ട്രി/ബയോടെക്നോളജി ബി.എസ്സി./ബി.ടെക് ബയോടെക്നോളജി. ഒരുവർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
  • സ്കൂൾ ഓഫ് മെറ്റീരിയൽസ് സയൻസ് ആൻഡ് എൻജിനീയറിങ്-1, യോഗ്യത: ഒന്നാം ക്ലാസോടെ ബി.എസ്സി./എം.എസ്സി. കെമിസ്ട്രി. പ്രവൃത്തിപരിചയം അഭിലഷണീയം.
പ്രായപരിധി: 27 വയസ്സ്.

Advertisement

എംപാനൽ ചെയ്യുന്ന ഒഴിവുകൾ
  •  • റസിഡന്റ് മെഡിക്കൽ ഓഫീസർ, (പുരുഷൻമാർ മാത്രം അപേക്ഷിക്കുക), യോഗ്യത: എം.ബി.ബി.എസ്., ഒരുവർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 35 വയസ്സ്.
  • ഫാർമസ്യൂട്ടിക്കൽ അസിസ്റ്റന്റ്, (പുരുഷൻമാർ മാത്രം അപേക്ഷിക്കുക), യോഗ്യത: പ്ലസ് ടു സയൻസ്, ബി.ഫാം അല്ലെങ്കിൽ രണ്ടുവർഷത്തെ ഫാർമസി ഡിപ്ലോമ (രണ്ടുവർഷത്തെ ഡിപ്ലോമ കോഴ്സുകാർക്ക് രണ്ടുവർഷത്തെ പ്രവൃത്തിപരിചയം കൂടി വേണം), ഫാർമസിസ്റ്റ് രജിസ്ട്രേഷൻ. പ്രായപരിധി: 27 വയസ്സ്.
  • ലാബ് ടെക്നീഷ്യൻ (ക്ലിനിക്കൽ), യോഗ്യത: ഡി.എം.എൽ.ടി., ഒരുവർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 27 വയസ്സ്.
  • പ്രോജക്ട് ടെക്നിക്കൽ അസിസ്റ്റന്റ്, യോഗ്യത: ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ ഒന്നാംക്ലാസോടെ ബി.ഇ./ബി.ടെക്, മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 30 വയസ്സ്.
  • പ്രൊജക്ട് ഓഫീസ് അസിസ്റ്റന്റ്, യോഗ്യത: ഒന്നാം ക്ലാസോടെ ബിരുദം, മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 30 വയസ്സ്.
  • ടെക്നിക്കൽ അസിസ്റ്റന്റ്സ് (പ്രോജക്ട് ഡിജിറ്റൽ ലൈബ്രറി), യോഗ്യത: എം.സി.എ./കമ്പ്യൂട്ടർ സയൻസ് ബിരുദം/കമ്പ്യൂട്ടർ ഹാർഡ് വെയർ മെയിന്റനൻസിലോ കമ്പ്യൂട്ടർ എൻജിനീയറിങ്ങിലോ ത്രിവത്സര ഡിപ്ലോമ, ഒരുവർഷത്തെ പ്രവൃത്തിപരിചയം. ലൈബ്രറി സോഫ്റ്റ് വെയറിലും ലിനക്സിലുമുള്ള പരിചയം അഭിലഷണീയം. പ്രായപരിധി: 35 വയസ്സ്.
  • കമ്പ്യൂട്ടർ അസിസ്റ്റന്റ്സ് (പ്രോജക്ട് ഡിജിറ്റൽ ലൈബ്രറി), യോഗ്യത: എം.സി.എ./കമ്പ്യൂട്ടർ സയൻസ് ബിരുദം/കമ്പ്യൂട്ടർ ഹാർഡ് വെയർ മെയിന്റനൻസിലോ കമ്പ്യൂട്ടർ എൻജിനീയറിങ്ങിലോ ത്രിവത്സര ഡിപ്ലോമ, ഒരുവർഷത്തെ പ്രവൃത്തിപരിചയം. ലൈബ്രറി സോഫ്റ്റ് വെയറിലുള്ള പരിചയം അഭിലഷണീയം. പ്രായപരിധി: 35 വയസ്സ്.
  • ലൈബ്രറി അസിസ്റ്റന്റ്, യോഗ്യത: ലൈബ്രറി സയൻസിൽ ബിരുദാനന്തര ബിരുദം. പ്രായപരിധി: 30 വയസ്സ്.
  • പമ്പ് ഓപ്പറേറ്റർ (പ്ലംബിങ്/ഇലക്ട്രീഷ്യൻ), യോഗ്യത: പ്ലസ്ടുവും ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ. ഡിപ്ലോമയും/60 ശതമാനം മാർക്കോടെ പത്താം ക്ലാസും ബന്ധപ്പെട്ട ട്രേഡിൽ രണ്ടുവർഷത്തെ ഐ.ടി.ഐ. ഡിപ്ലോമയും/സിവിൽ എൻജിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമ, ഒരുവർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 27 വയസ്സ്.
  • പ്രോജക്ട് നെറ്റ് വർക്ക് ടെക്നീഷ്യൻ, യോഗ്യത: കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിലോ ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിലോ ബി.ടെക്/ബി.ഇ./ബി.സി.എ., ആറുവർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 33 വയസ്സ്.
  • പ്രൊജക്ട് ഹാർഡ് വെയർ ടെക്നീഷ്യൻ, യോഗ്യത: കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിലോ ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിലോ ബി.ടെക്/ബി.ഇ./കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിലോ ഹാർഡ് വെയർ എൻജിനീയറിങ്ങിലോ ത്രിവത്സര ഡിപ്ലോമ/ബി.സി.എ., ആറുവർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 33 വയസ്സ്.
  • പ്രോജക്ട് ജൂനിയർ നെറ്റ്വർക്ക് ടെക്നീഷ്യൻ, യോഗ്യത: കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിലോ ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിലോ ബി.ടെക്/ബി.ഇ./ത്രിവത്സര ഡിപ്ലോമ അല്ലെങ്കിൽ ബി.സി.എ., അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 33 വയസ്സ്.
  • ടെക്നിക്കൽ അസിസ്റ്റന്റ്, യോഗ്യത: കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിലോ ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിലോ ബി.ടെക്/ബി.ഇ./ത്രിവത്സര ഡിപ്ലോമ അല്ലെങ്കിൽ ബി.സി.എ./ബി.എസ്സി. കമ്പ്യൂട്ടർ സയൻസ്/ഐ.ടി., അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 33 വയസ്സ്.
  • ടെക്നിക്കൽ അസിസ്റ്റന്റ് (സി.സി.സി.), യോഗ്യത: കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിലോ കമ്പ്യൂട്ടർ ഹാർഡ് വെയർ മെയിന്റനൻസിലോ ഒന്നാം ക്ലാസ് ബി.ടെക്/ബി.ഇ./ഡിപ്ലോമ. ലിനക്സ് എൻവയോൺമെന്റ് ഫോർ ഡെസ്ക്ടോപ്പ് മാനേജ്മെന്റിൽ ഒരുവർഷത്തെയും ലിനക്സ് സെർവർ ലെവൽ ഫോർ ക്ലസ്റ്റർ മാനേജ്മെന്റിൽ രണ്ടുവർഷത്തെയും പ്രവൃത്തിപരിചയം അഭിലഷണീയം. പ്രായപരിധി: 33 വയസ്സ്.
    Advertisement

    വിശദവിവരങ്ങൾ www.nitc.ac.inഎന്ന വെബ്സൈറ്റിൽ ലഭിക്കും. വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഈ അപേക്ഷയുടെ പ്രിന്റ് ഔട്ട് ആവശ്യമായ രേഖകൾ സഹിതം Assistant Registrar (Establishment), NIT Calicut, NIT Campus P.O., Kozhikode, Kerala - 673601 എന്ന വിലാസത്തിൽ അയക്കണം. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് അഞ്ച്. തപാലിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 21.
    Advertise Here

    Post a Comment

    Previous Post Next Post