ഐബിപിഎസ് പൊതു പരീക്ഷയുടെ വിജ്ഞാപനമായി; 1417 ഒഴിവുകള്‍. ഇപ്പോൾ അപേക്ഷിക്കാം

Info Payangadi
ഐബിപിഎസ് പൊതു പരീക്ഷയുടെ വിജ്ഞാപനമായി. ബാങ്കുകളില്‍ പ്രൊബേഷനറി ഓഫീസര്‍/ മാനേജ്‌മെന്റ് ട്രെയിനി തസ്തികകളിലേക്കാണ് നിയമനം. വിവിധ ബാങ്കുകളിലായി 1417 ഒഴിവുകളാണ് ഇപ്പോള്‍ ഉള്ളത്. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. പ്രിലിമിനറി/ മെയിന്‍ എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ.

ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ , ബാങ്ക് ഓഫ് മഹാരാഷ്ട്ര, കനറാ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്‍ഡ് ബാങ്ക്, യൂക്കോ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ.

20-30 വരെയാണ് ഉയര്‍ന്ന പ്രായപരിധി. പട്ടിക വിഭാഗക്ക് അഞ്ചും ഒബിസിക്ക് മൂന്നും വികലാംഗര്‍ക്ക് പത്തും വര്‍ഷം ഇളവ് ലഭിക്കും. വിമുക്ത ഭടന്മാര്‍ക്ക് നിയമാനുസൃതമായ ഇളവ്.

സംസ്ഥാനത്ത് കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, ആലപ്പുഴ, എന്നിവിടങ്ങളിലാണ് പരീക്ഷ കേന്ദ്രം. ലക്ഷ്യദ്വീപുകാര്‍ക്ക് കവരത്തില്‍ പരീക്ഷ കേന്ദ്രമുണ്ട്. 

850 രൂപയാണ് പരീക്ഷ ഫീസ്. പട്ടിക വിഭാഗം, അംഗപരിമിതര്‍ക്ക് 175 രൂപ മതി. www.ibps.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 
ഓഗസ്റ്റ് 26

കൂടുതൽ മലയാളം തൊഴിൽ വാർത്തകൾ വേഗത്തിൽ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവുക- ഇവിടെ ക്ലിക്ക് ചെയ്യുക
Advertise Here

Post a Comment

Previous Post Next Post