തൃശ്ശൂർ ജില്ലയിൽ കുക്ക്, ആയ ഒഴിവ്

Info Payangadi

തൃശ്ശൂർ :  വടക്കാഞ്ചേരി, ചേലക്കര ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ കുക്ക്, ആയ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസിയും കെജിസിഇയുമാണ് കുക്കിന്റെ യോഗ്യത. നിശ്ചിത യോഗ്യതയുളളവരുടെ അഭാവത്തിൽ പ്രവൃത്തിപരിചയവും സർട്ടിഫിക്കറ്റും ഉളളവരെയും പരിഗണിക്കും. 7-ാം ക്ലാസ്സാണ് ആയയുടെ യോഗ്യത. നഴ്‌സിംഗ് പ്രവൃത്തിപരിചയവും നഴ്‌സിംഗ് യോഗ്യത സർട്ടിഫിക്കറ്റുമുളളവർക്ക് മുൻഗണന. താൽപര്യമുളളവർ അപേക്ഷയോടൊപ്പം പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം ജൂൺ 29 വൈകീട്ട് അഞ്ച് മണിക്കകം വടക്കാഞ്ചേരി, ചേലക്കര സ്‌കൂളുകളിലോ ജില്ലാ പട്ടികജാതി വികസന ഓഫീസിലോ നൽകണം. ഇ-മെയിൽ ddosctcr@gmail.com. ഫോൺ: 0487 2360381.

Advertise Here

Post a Comment

Previous Post Next Post