
മലപ്പുറം: ഉളളണം മത്സ്യവിത്തുല്‍പ്പാദനകേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തില്‍ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂലൈ രണ്ടിലക്ക് മാറ്റിയതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. സംസ്ഥാന അഗ്രികള്‍ച്ചറല്‍/ ഫിഷറീസ് സര്‍വകലാശാലയില്‍ നിന്നുള്ള എം.എഫ്.എസ്.സി/ബി.എഫ്.എസ്.സി. അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള അക്വാകള്‍ച്ചര്‍/ഫിഷറീസ്/ സുവോളജി/ അനുബന്ധ വിഷയങ്ങളിലുളള ബിരുദാനന്തരബിരുദം എന്നിവയാണ് യോഗ്യത. പ്രതിമാസ വേതനം: 25,000 രൂപ. താത്പ്പര്യമുളളവര്‍ ജൂലൈ രണ്ടിന് രാവിലെ 11ന് പരപ്പനങ്ങാടി ഉളളണം ഫിഷ് സീഡ് ഫാം ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങൾക്ക് 0494-2411018, 0494-2666428.
Post a Comment