കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ തൊഴിലവസരം. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് എന്‍ജിനിയറിങ്, കുട്ടനാട് കോളേജ് ഓഫ് എന്‍ജിനിയറിങ് കുഞ്ഞാലിമരയ്ക്കാര്‍ സ്‌കൂള്‍ ഓഫ് മറൈന്‍ എന്‍ജിനിയിറിങ് എന്നിവിടങ്ങളിലെ അദ്ധ്യാപക തസ്തികയിലേക്കും , ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഷിപ്പ് ടെക്‌നോളജിയിലെ ടെക്‌നിഷ്യന്‍ തസ്തികയിലേക്കും ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം.
ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ടും മറ്റു രേഖകളും തപാല്‍ വഴി അയക്കണം. അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ 47 ടെക്‌നീഷ്യന്‍ 5 എന്നിങ്ങനെ ആകെ 52 ഒഴിവുകളാണുള്ളത്.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷക്കും വെബ്സൈറ്റ് സന്ദർശിക്കുക : www.facutly.cusat.ac.in
അവസാന തീയതി: ജൂണ്‍ 26.
അദ്ധ്യാപക തസ്തികയിലേക്ക് അപേക്ഷയുടെ പ്രിന്റൗട്ട് തപാലില്‍ ലഭിക്കേണ്ട അവസാന തീയതി: ജൂലായ് 2.
ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് പ്രിന്റൗട്ട് തപാലില്‍ ലഭിക്കേണ്ട അവസാന തീയതി: ജൂലായ് 3
Post a Comment