സിവില്‍ പൊലീസ് ഓഫീസര്‍ നിയമനം അപേക്ഷ ജൂണ്‍ 24നകം നല്‍കണം

Info Payangadi

മലപ്പുറം: ജില്ലയിലെ നിലമ്പൂര്‍, കാളികാവ്, അരീക്കോട്, വണ്ടൂർ  ബ്ലോക്കുകളിലെ വനാന്തരങ്ങളിലെയും വനാതിര്‍ത്തിയിലെയും സെറ്റില്‍മെന്റ് കോളനികളിലെ ആദിവാസി വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ഥികളില്‍ നിന്ന് സിവില്‍ പൊലീസ് ഓഫീസര്‍(പുരുഷന്‍, വനിത) തസ്തികയിലേക്ക് (കാറ്റഗറി നമ്പര്‍ 08/20, 9/20) 2020 മെയ് 20 ലെ ഗസറ്റ് വിജ്ഞാപന പ്രകാരം അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. പട്ടികവര്‍ഗവിഭാഗത്തില്‍പ്പെടുന്ന പണിയാന്‍, ചോലനായ്ക്കര്‍, കാട്ടുനായ്ക്കര്‍ വിഭാഗങ്ങളിലുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ വിജ്ഞാപനത്തില്‍ നല്‍കിയിട്ടുള്ള മാതൃകയില്‍ എഴുതിയതോ ടൈപ്പ് ചെയ്തതോ ആയ അപേക്ഷകള്‍ യോഗ്യത, വയസ്സ്, ജാതി, നേറ്റിവിറ്റി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളോടൊപ്പം ജൂണ്‍ 24നകം മലപ്പുറം ജില്ലാ പി.എസ്.സി ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പി.എസ്.സിയുടെ വെബ്‌സൈറ്റായ www.keralapsc.gov.in ല്‍ ലഭിക്കുമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
Advertise Here

Post a Comment

Previous Post Next Post